ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മുന്നണിമാറ്റം ജോസ് കെ മാണിക്ക് തിരിച്ചടിയായെങ്കിലും ഇടതിന് വന്‍ നേട്ടമായി. മധ്യകേരളം തൂത്തുവാരി ഇടത് തേരോട്ടം.Although the change of front was a setback for Jose K. Mani, the Left gained a lot.

 

മുന്നണിമാറ്റം ജോസ് കെ മാണിക്ക് തിരിച്ചടിയായെങ്കിലും ഇടതിന് വന്‍ നേട്ടമായി. മധ്യകേരളം തൂത്തുവാരി ഇടത് തേരോട്ടം !

കൊച്ചി: ഐക്യ ജനാധിപത്യമുന്നണിയുടെ കരുത്ത് മലപ്പുറവും കോട്ടയവും എറണാകുളമുമായിരുന്നു. എതിര്‍പക്ഷത്ത് എത്ര തേരോട്ടം ഉണ്ടായാലും യുഡിഎഫിന്‍റെ ഇളകാത്ത കോട്ടകളായിരുന്നു ഈ മുന്ന് ജില്ലകള്‍.

ഇതില്‍ മലപ്പുറത്ത് ലീഗും കോട്ടയത്ത് കേരള കോണ്‍ഗ്രസും എറണാകുളത്ത് കോണ്‍ഗ്രസുമായിരുന്നു യുഡിഎഫിന്‍റെ കരുത്ത്. അതില്‍ നിന്നാണ് മുന്‍-പിന്‍ നോക്കാതെ കേരളാ കോണ്‍ഗ്രസ് - എമ്മിനെ കോണ്‍ഗ്രസ് പുറത്തിറക്കിവിട്ടത്. അതിന്‍റെ തിക്ത ഫലങ്ങള്‍ ഇപ്പോള്‍ യുഡിഎഫ് അനുഭവിച്ചിരിക്കുകയാണ്.

ഒരു കാലത്തും യുഡിഎഫിനെ കൈവിടാതിരുന്ന കോട്ടയം നിര്‍ദാക്ഷിണ്യം യുഡിഎഫിനെ കൈവെടിഞ്ഞിരിക്കുന്നുവെന്നതാണ് കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലസൂചിക. അതില്‍ പാലായില്‍ മാണി സി കാപ്പന്‍റെ ഒറ്റപ്പെട്ട വിജയം മാത്രം മാറ്റിനിര്‍ത്തിയാല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിപോലും വിയര്‍ക്കുകയാണ്.

കഴിഞ്ഞ തവണ 42000 -ന്‍റെ റിക്കോര്‍ഡ് ഭൂരിപക്ഷം ലഭിച്ച കടുത്തുരുത്തിയില്‍ ഇത്തവണ നാനൂറു വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോന്‍സ് ജോസഫ് മുന്നേറുന്നത്.

പുതുപ്പള്ളിയും കോട്ടയവും പാലായും യുഡിഎഫ് ഉറപ്പിച്ചു. കടുത്തുരുത്തിയും ഏറ്റുമാനൂരും കടുത്ത പോരാട്ടം തുടരുകയാണ്.

കോണ്‍ഗ്രസിന് സ്വാധീനമുള്ള ഇടുക്കിയിലും മികച്ച മുന്നേറ്റമാണ് ഇടതുപക്ഷം നടത്തുന്നത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ വിജയം ഉറപ്പിച്ചു. കഴിഞ്ഞ തവണ 1200 വോട്ടുകള്‍ക്ക് ലീഡ് ചെയ്ത ഉടുമ്ബന്‍ചോലയില്‍ ഇത്തവണ 23000 വോട്ടുകള്‍ക്കാണ് എംഎം മണി ലീഡ് ചെയ്യുന്നത്.

ദേവികുളം ഇടതിന് ഉറപ്പിക്കുകയും ചെയ്തു. ഫലത്തില്‍ പാലായില്‍ ജോസ് കെ മാണിക്ക് നഷ്ടമായെങ്കിലും കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം ഇടതിന് വന്‍ നേട്ടമായിരിക്കുകയാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.