ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കോവിട് രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ചു. The body of the covid patient kept at Kollam district hospital was shifted and cremated.

കൊല്ലം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കോവിട് രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ചു. കിളിക്കല്ലൂർ സ്വദേശി ശ്രീനിവാസന്റെ മൃതദേഹമാണ് മാറി സംസ്കരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പിന് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന കിളികൊല്ലൂർ സ്വദേശി ശ്രീനിവാസൻ കഴിഞ്ഞദിവസമാണ് കോവിഡ് ബാധിച്ച് മരിച്ചത്. വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീനിവാസനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും  വഴിയാണ് മരണം സംഭവിച്ചത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ച ശേഷം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. 

നാലാം നമ്പർ അറയിൽ  സൂക്ഷിച്ചിരുന്ന ശ്രീനിവാസന്റെ മൃതദേഹം കോവിഡ് ബാധിച്ച് മരിച്ച സുകുമാരന്റേതാണെന്ന് സംശയിച്ചു മുളങ്കാടകം സ്മശാനത്തിൽ കഴിഞ്ഞ ദിവസം രാവിലെ സംസ്കരിച്ചു. 

സന്നദ്ധ പ്രവർത്തകരാണ് ചടങ്ങുകൾ നടത്തിയത്. ശ്രീനിവാസന്റെ മൃതദേഹം കൈപ്പറ്റാൻ കഴിഞ്ഞദിവസം  ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം പുറംലോകം അറിഞ്ഞത്. മോർച്ചറി സൂക്ഷിപ്പുകാരുടെ ഭാഗത്തുനിന്നും വലിയ വീഴ്ച സംഭവിച്ചതായി കൊല്ലം എം പി. എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

വീഴ്ച സംഭവിച്ച വിവരം ജില്ലാ കളക്ടറേയും പോലീസിനെയും ബന്ധുക്കൾ അറിയിച്ചു. ഡി എം ഒ ക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.


ബന്ധുക്കൾ തമ്മിൽ ചർച്ച നടത്തിയതിനെ തുടർന്ന് ചിതാഭസ്മം കൈമാറി പ്രശ്നം അവസാനിപ്പിക്കാൻ ധാരണയായി. 

അതേസമയം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ക്കെതിരെ പരാതിയുമായി മുന്നോട്ടു പോകാനാണ് ഇരുകൂട്ടരുടെയും തീരുമാനം.Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.