അഞ്ചൽ ചന്തമുക്കിന് സമീപം വെസ്റ്റ് ഹൈസ്കൂൾ പനയഞ്ചേരി റോഡിൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ എടുത്ത കുഴിയിൽ ദിവസവും നിരവധി വാഹനങ്ങാണ് വീഴുന്നത്.
പൈപ്പ് പൊട്ടി ദിവസങ്ങളായി ലിറ്റർ കണക്കിന് വെള്ളം പാഴാവുന്നത് മൂലം നാട്ടുകാരുടെ നിരന്തരമായിയുള്ള പരാതിയെ തുടർന്ന് വാട്ടർ അതോററ്റി വകുപ്പ് അധികൃതർ എത്തി റോഡ് കുഴിച്ചു വെങ്കിലും പൈപ്പിന്റെ പൊട്ടിയ ഭാഗം കണ്ടെത്താനേ തകരാർ പരിഹരിയ്ക്കാനോ കഴിഞ്ഞില്ല.
ഇതിനെ തുടർന്ന് പണി ഉപേക്ഷിച്ചു വാട്ടർ അതോറിറ്റി അധികൃതർ സ്ഥലം വിട്ടതോടെ പൈപ്പ് നന്നാക്കാൻ വേണ്ടി എടുത്ത കുഴിയിൽ ബൈക്ക് യാത്രക്കാരും കാൽനക്കാരും വീണ് പരിക്കേൽക്കുന്നത് പതിവ് കാഴ്ച്ചയായിരിക്കുകയാണ്.
വാട്ടർ അതോറിറ്റി ജീവനക്കാരുടെ അനാസ്ഥ മൂലം ശുദ്ധജലം പാഴാവുകയും പൈപ്പ് നന്നാക്കാൻ എടുത്ത കുഴിയിൽ കാൽ നടക്കാർ ഉൾപ്പെടെയുളളവർക്ക് അപകടഭീണിയായിരിക്കുകയാണ്.
രാത്രി സമയങ്ങളിൽ ഇതു വഴി പോകുന്ന വാഹനങ്ങൾ ഉറപ്പായി കുഴിയിൽ വീഴും.
പൊട്ടിയ പൈപ്പ് നന്നാക്കാൻ വേണ്ടി ആഴത്തിൽ എടുത്ത് കുഴി മൂടാതെ പോയതും ഇവിടെ അപകട സൂചന ബോർഡ് സാധിക്കാത്തതും വാട്ടർ അതോറിറ്റി അധികൃതർ കുടത്ത അനാസ്ഥ യാണെന്ന് അഞ്ചൽ കാരുണ്യ കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു.
അടിയന്തരമായി കുഴി മൂടി അപകടം ഒഴിവാക്കുകയും പൊട്ടിയ പൈപ്പ് നന്നാക്കി ശുദ്ധജലം സംരക്ഷി ക്കണമെന്നും കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചൽ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ