ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന നായയെ സിവിൽ ഡിഫൻസ് സേനാംഗങ്ങള്‍ രക്ഷിച്ചു. Civil Defense personnel rescue a dog lying on the road injured in a car accident.

വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന നായയെ സിവിൽ ഡിഫൻസ് സേനാംഗങ്ങള്‍ രക്ഷിച്ചു.

ദേശീയ പാതയിൽ കൊല്ലം പള്ളിമുക്കിൽ വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന നായയെ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലം ജീവൻ രക്ഷിക്കാനായി.

വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ നായയുടെ അവസ്ഥ പൊതു പ്രവർത്തകൻ ബാബു ഷാഹി അറിയിച്ചതനുസരിച്ചു സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേനാംഗം ഷിബു റാവുത്തർ നായയുടെ ഗുരുതര അവസ്ഥ മനസ്സിലാക്കി സേന അംഗങ്ങളായ ചെങ്കിഷ് ഖാൻ, നഹാസ് കൊരണ്ടി പള്ളിയുമൊത്ത് കൊല്ലം പീപ്പിൾ ഫോർ ആനിമൽ ഓഫീസുമായി ബന്ധപെട്ടു പ്രസിഡന്റ്‌ തങ്കച്ചിയെ നായയുടെ അപകട വിവരം അറിയിച്ചതനുസരിച്ചു പീപ്പിൾ ഫോർ ആനിമൽ ഹാൻഡ്‌ലർ സ്റ്റാഫ് ശ്യാം.ജെ ,  ബീയാസ്  എന്നിവർ സംഭവ സ്ഥലത്തെത്തി ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകിയതിന് ശേഷം തഴുത്തല പീപ്പിൾ ഫോർ ആനിമൽ ഹോസ്പിറ്റൽ ഷെൽട്ടർ ഹോമിലേക്ക് കൊണ്ടുപോകുകയും ചെയ്തു. 

സിവിൽ ഡിഫെൻസ് സേന അംഗങ്ങളും വാഹനത്തെ അനുഗമിച്ചു.വെറ്റിനറി ഡോക്ടർ വിശാഖ്
നായക്ക് ആവശ്യമായ പ്രധാന ചികിത്സകൾ നൽകി. പി എഫ് എ ഷെൽട്ടർ ഹോമിൽ പാർപ്പിക്കുകയും ചെയ്തു.
മൂന്ന് ദിവസത്തിനകം നായ പൂർവ്വ സ്ഥിതിയിൽ ആകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

ന്യൂസ്‌ ബ്യുറോ കൊല്ലം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.