ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തിരുവല്ല ഇരുവള്ളിപ്പറയിലും കുറ്റൂരും അശാസ്ത്രിയ അടിപ്പാത നിര്‍മ്മാണം മൂലമുള്ള വെള്ളക്കെട്ട് പ്രദേശവാസികള്‍ ഒറ്റപ്പെട്ടു. In Thiruvalla Iruvallipara and Kuttur, the locals were isolated due to the unscientific construction of the underpass.

 

തിരുവല്ല ഇരുവള്ളിപ്പറയിലും കുറ്റൂരും അശാസ്ത്രിയ അടിപ്പാത നിര്‍മ്മാണം മൂലമുള്ള വെള്ളക്കെട്ട് പ്രദേശവാസികള്‍ ഒറ്റപ്പെട്ടു.

തിരുവല്ല തിരുമൂലപുരം കറ്റോട് ഇരുവള്ളിപ്പറയിലും കുറ്റൂര്‍ വള്ളംകുളം റോഡിലുള്ള കുറ്റൂര്‍ ഗേറ്റിലേയും അശാസ്ത്രിയമായ അടിപ്പാതയും അനുബന്ധമായി നിര്‍മ്മിച്ച മേല്‍ക്കൂരയും കാരണമാണ് ജനങ്ങള്‍ ദുരിതത്തിലായത്.

റെയിൽവേ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി ആദ്യഘട്ടത്തിൽ അടിപ്പാതകള്‍ സാധ്യമായ ഇടങ്ങളിൽ അടിപ്പാതകള്‍ നിര്‍മ്മിച്ച പ്രദേശത്തുള്ളവരാണ് ദുരിതത്തില്‍ ആയിരിക്കുന്നത്.
90 ശതമാനം സ്ഥലങ്ങളിലും മഴ പെയ്താല്‍ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് വാഹനയാത്രയോ,എന്തിന് കാല്‍നട യാത്ര പോലും അസാധ്യമായി.

നാട്ടുകാര്‍ നിരവധി പരാതികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.റെയില്‍വേയുടെ അധീനതയില്‍ ഉള്ള ഇവിടെ അടിപ്പാത തീരുന്ന ഭാഗം മുതല്‍ മഴവെള്ളം ഇറങ്ങാതെ ഇരിക്കാന്‍ ഓടയും മേല്‍ക്കൂരയും നിര്‍മ്മിച്ചു എങ്കിലും നിര്‍മ്മാണത്തിലെ പിഴവ് മൂലം പഴയതിലും മോശമായി അടിപ്പാതകളുടെ അവസ്ഥ.
സാധാരണ ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ ഉണ്ടാകാറുള്ള വെള്ളക്കെട്ട്  ഈ വർഷം ഏപ്രിൽ മുതൽ ആരംഭിച്ചു.

മഴപെയ്താല്‍ അടിപ്പാതയില്‍ വെള്ളം നിറഞ്ഞു റോഡ്‌ സഞ്ചാര യോഗ്യം അല്ലാതെയായി മാറുമെന്ന് തിരുവല്ല തിരുമൂലപുരം കറ്റോട് ഇരുവള്ളിപ്പറയിലെ അടിപ്പാതക്ക് സമീപത്തെ താമസക്കാരായ  സ്റ്റീഫനും ഷിബുവും പറയുന്നു.

എന്നാല്‍ പ്രദേശത്തെ കൌണ്‍സിലര്‍ക്ക് നാട്ടുകാര്‍ പറയുന്നതിന് നേരെ വിപരീത അഭിപ്രായമാണ് റെഡ് അലര്‍ട്ട് ഉള്ള സമയങ്ങളില്‍ മാത്രമാണ് അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് എന്നും മറ്റ് സമയങ്ങളില്‍ പ്രശ്നം ഇല്ല എന്നുമാണ്. 

കുറ്റൂര്‍ വള്ളംകുളം റോഡിലുള്ള കുറ്റൂര്‍ ഗേറ്റിലേ അശാസ്ത്രിയമായ അടിപ്പാതയും അനുബന്ധമായി നിര്‍മ്മിച്ച മേല്‍ക്കൂരയും കാരണമാണ് അടിപ്പാതയില്‍ വെള്ളം നിറഞ്ഞു സഞ്ചാര യോഗ്യം അല്ലാതെയായി മാറുന്നതെന്നും ഈ സമയം മോട്ടര്‍ വാടകയ്ക്ക് എടുത്തു വെള്ളം പമ്പ് ചെയ്തു കളഞ്ഞാണ് റോഡ്‌ സഞ്ചാര യോഗ്യം ആക്കുന്നതെന്ന് മെമ്പര്‍ സാറാമ്മ കെ വര്‍ഗീസ്‌ പറയുന്നത്.

തിരുവല്ലയിൽ മാത്രം 4 അടിപ്പാതകളുണ്ട്  ഇവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

വെള്ളക്കെട്ട് തടയുവാന്‍ ശാസ്ത്രീയമായി ഓടകൾ നിര്‍മ്മിക്കുകയും മഴവെള്ളം ഒഴുകി അടിപ്പാതയില്‍ എത്താതെ ഇരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും മണിമല ആറിലേക്ക് കനാൽ സംവിധാനം വെച്ച് ഷട്ടർ ഇടുകയും കൂടാതെ മേല്‍ക്കൂരയും അനുബന്ധ നിര്‍മ്മാണങ്ങളും പ്രവൃത്തി പരിചയമുള്ള എൻജിനിയർമാരുടെ മേൽനോട്ടത്തിൽ നടത്തുക മാത്രമാണ് പോംവഴി.

ന്യൂസ്‌ ഡസ്ക് ഇടനാട്‌ 

ന്യൂസ്‌  ഡസ്ക് കേരള ടുഡേ

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.