ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുന്നിക്കോട് കള്ളനോട്ട് വിതരണ സംഘത്തെ പോലീസ് പിടികൂടി. Kollam: Police nab counterfeit note distribution gang in Kunnikode.

കൊല്ലം കുന്നിക്കോട് കള്ളനോട്ട് വിതരണ സംഘത്തെ പോലീസ് പിടികൂടി

കൊട്ടാരക്കര, പുനലൂർ, കുന്നിക്കോട് മേഖലകളിലായി വിതരണം ചെയ്യുന്നതിനായി കൊണ്ടു വന്ന അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകൾ കുന്നിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടി. വാളകം, വയയ്ക്കൽ കാർത്തിക ഭവനിൽ 74 വയസുള്ള മോഹനൻ പിള്ള, തിരുവനന്തപുരം മൈലംകോണം, മേച്ചിറ സാജൻ നിവാസിൽ 34 വയസുള്ള ഹേമന്ത്, നെയ്യാറ്റിൻകര, തൊഴുക്കൽ നെല്ലിവിള വീട്ടിൽ 31 വയസുള്ള ജോൺ കി​ഗ്സ്റ്റൺ എന്നിവരാണ് പോലീസ് പിടിയിലായത്. 

കൊല്ലം റൂറൽ എസ്സ്.പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്സ്.പി യുടെ ഡാൻസാഫ് അം​ഗങ്ങളായ എസ്സ്.ഐ ശിവശങ്കരപ്പിള്ള, എ.എസ്സ്.ഐ രാധാകൃഷ്ണൻ സൈബർ സെൽ സി.പി.ഒ സുനിൽ കുമാർ എന്നിവർ നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന TN 75 AB 1688 -ാം നമ്പർ കാർ പിൻതുടർന്നാണ് പ്രതികളെ അറസ്സ് ചെയ്തത്. 

പ്രതികൾ മുമ്പും സമാന സ്വഭാവമുള്ള കേസ്സുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.