ഇവിടെ രാത്രിയും പകലും മയക്കു മരുന്നുസംഘങ്ങൾ സ്വൈരവിഹാരം ആരംഭിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പണേ വയൽഭാഗത്ത് ഒരു വീടിന്റെ ഇരുമ്പു ഗേറ്റ് പട്ടാപ്പകൽ സംഘം എടുത്തു കൊണ്ട് പോയി . പരിസരത്തെ വീടുകളിലെ വൈദ്യുതി ഫ്യൂസുകൾ ഊരി കൊണ്ടു പോകുന്നതും, വീടുകളിലേക്കുള്ള വഴികളിൽ തമ്പടിച്ച് സ്ത്രീകളെ അസഭ്യം പറയുകയും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
മല്ലിശ്ശേരി കുളം ഭാഗത്ത് ഒരു വീട്ടിലെ സ്കൂട്ടർ സംഘം നശിപ്പിച്ചിരുന്നു. സ്ത്രീകൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങുവാൻ കഴിയാത്ത സ്ഥിതി വന്നതോടെ പ്രദേശത്തെ ഡി.വൈ.എഫ്.ഐ.പ്രവർത്തകർ നാട്ടുകാരൊടൊപ്പംപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാട്ടുകാർ പലതവണ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് വനിതാഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ പണേ വയൽഭാഗത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ചാത്തന്നൂർ എ .സി .പി .യെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയത്തു നിന്നും പൊലീസ് സംഘമെത്തി പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ആലുംമൂട് ഭാഗത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു.ചൊവ്വാഴ്ച മയ്യനാട് രണ്ട് കടകളിൽ നിന്നും പണവും അപഹരിച്ചിരുന്നു. ജനങ്ങളുടെ ഉറക്കം കെടുത്തുന്നമയക്കുമരുന്നു സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ