തൊളിക്കുഴി തേക്കടയിൽ വീട്ടിൽ മുപ്പത്തി രണ്ട് വയസ്സുള്ള ഫാറൂഖിനെയും നിലമേൽ, മുരുക്കും മൺ ഷിയാസ് മനസിൽ മുപ്പത്തി ഒന്ന് വയസ്സുള്ള യൂസഫി നെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മകൻ ആശുപത്രിയിൽ ചികിൽസയിലായതിനെ തുടർന്നാണ് വസുമതി അമ്മ കടയിൽ കച്ചവടം നടത്തുനതിനായി കടയിൽ നിന്നത്.
വൈകുന്നേരത്തോടെ കടയിലെത്തിയ ഫാറൂഖ് സിഗററ്റ് ആവശ്യപ്പെട്ടു വസുമതി അമ്മ സിഗററ്റ് നൽകി പുറത്ത് ബൈക്കിൽ യൂസഫ് ഇരിക്കുന്നുണ്ടായിരുന്നു.പുറത്ത് പോയി യൂസഫുമായി സിഗററ്റ് വലിക്കുകയു.അൽപനേരത്തിന് ശേഷം ഫാറൂഖ് വീണ്ടും കടയിലെത്തി ഈ സമയം യൂസഫ് ബൈക്ക് സ്റ്റാർട്ടാക്കി നിർത്തി.
കടയിലെത്തിയ ഫാറൂഖ് വീണ്ടും സിഗററ്റ് ആവശ്യപ്പെട്ടു. സിഗററ്റ് എടുക്കാനായി കുനിഞ്ഞ വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നെകാൽ പവൻ മാലപെട്ടിച്ച് സംഘം രക്ഷപ്പെട്ടു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പുറത്ത് നിന്ന് ഫോണിൽ മറ്റ് ആരോടോ സംസാരിച്ചിരുന്നതായി വസുമതി അമ്മ പോലീസിനോട് പറഞ്ഞു.
കടയ്ക്കൽ സിഐ ഗിരിലാലിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആണ് പോലീസ് നടത്തിയത്.പ്രദേശത്തുളള സിസി ടീവി ദ്യശ്യങ്ങൾ സംഘടിപ്പിച്ചു .
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് പ്രതികളെ നിരീക്ഷിച്ചു വരുകയായിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
കടക്കൽ സി.ഐ. ഗിരിലാൽ സിവിൽ പോലീസുകാരായ അജിത് കുമാർ രാകേഷ്, അജയ് , രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികൾ കൂടുതൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധന നടത്തി വരുന്നതായി കടയ്ക്കൽ സി ഐ ഗിരിലാൽ പറഞ്ഞു.
കോവിഡ് പരിശോധനകൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യ്തു.
കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സിഐ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ