പുനലൂർ കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണ പ്രവർത്തനവും അതിന്റെ പൂർത്തീകരണവും അടിയന്തരമായി നടപ്പിലാക്കുമെന്ന് നിയുക്ത പുനലൂർ എംഎൽഎ പി എസ് സുപാൽ പറഞ്ഞു.
കൊവിദ് പ്രതിരോധ പ്രവാര്ത്തനത്തിന്റെ ഭാഗമായി സംസ്ഥാനം ഇന്ന് ഡ്രൈഡേ ആയി തീരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായി നടന്ന കെഎസ്ആർടിസി ഡിപ്പോ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും എംഎൽഎ പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുനലൂർ കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ നവീകരണ പ്രവർത്തനം ഒച്ചു ഇഴയും പോലെയാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ആണ് ജനങ്ങളുടെ ഇടയില്‍ ഉയർന്നു വന്നത്.തുടര്‍ന്നാണ് സുപാല്‍ വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ