ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തുടര്‍ഭരണം പ്രവചിച്ചും മകന്‍റെ വിജയം അറിഞ്ഞും കേരള രാഷ്​ട്രീയത്തിലെ മഹാമേരുവായിരുന്ന ബാലകൃഷ്​ണപിള്ളയുടെ മടക്കയാത്ര.The return journey of Balakrishna Pillai, the great man of Kerala politics, who predicted the continuation of the rule and knew of his son's victory.

കൊല്ലം: തന്‍റെ പാര്‍ട്ടി കൂടി ഉള്‍പ്പെട്ട ഇടതുമുന്നണി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ തുടര്‍ഭരണത്തിലെത്തുമെന്ന്​ പ്രവചിച്ചും മകന്‍ ഗണേഷ്​ കുമാറിന്‍റെ പത്തനാപുരം മണ്ഡലത്തിലെ വിജയം കണ്ടുമായിരുന്നു കേരള രാഷ്​ട്രീയത്തിലെ മഹാമേരുവായിരുന്ന ബാലകൃഷ്​ണപിള്ളയുടെ മടക്കയാത്ര. ഗണേഷ്​ കുമാറിന്‍റെ പത്തനാപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസ്​ ഉദ്​ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട്​ സംസാരിക്കവേയാണ്​ ബാലകൃഷ്​ണപിള്ള ഇടതുമുന്നണിയുടെ തുടര്‍ഭരണം പ്രവചിച്ചത്. തുടര്‍ഭരണം ഉണ്ടാകുമോ​െയന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്​ 'യാതൊരു സംശയവുമില്ല' എന്നായിരുന്നു ബാലകൃഷ്​ണപിള്ളയുടെ മറുപടി. താന്‍ പ്രവചിച്ചതുപോലെ ഇടതുമുന്നണി ചരിത്ര വിജയം നേടിയതും പത്തനാപുരത്ത്​ ഗണേഷ്​കുമാര്‍ ജയിച്ചുകയറിയതും അറിഞ്ഞ ശേഷമാണ്​ കാലം അദ്ദേഹത്തെ തിരിച്ചുവിളിച്ചത്​.


അരനൂറ്റാണ്ടായ കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പ്രത്യക്ഷമായും പരോക്ഷമായും സാന്നിധ്യമറിയിച്ചിട്ടുള്ള ബാലകൃഷ്​ണപിള്ള അവസാന നാളുകളിലും ആ പതിവ്​ തെറ്റിച്ചില്ല. രോഗകിടക്കയിലും രാഷ്​ട്രീയം തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവവായു. ഇടതുമുന്നണിയുടെ പത്തനാപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസ്​ ഉദ്​ഘാടനം ചെയ്യാനും ഒരു ദിവസം ഗണേഷ്​കുമാറിനുവേണ്ടി പ്രചാരണത്തിന്​ ഇറങ്ങാനും അദ്ദേഹമെത്തിയത്​ അണികളില്‍ ഏ​െറ ആവേശമാണ്​ സൃഷ്​ടിച്ചത്​. ബാലകൃഷ്​ണപിള്ള അവസാനമായി പ​ങ്കെടുത്ത പൊതുപരിപാടിയും ഇതായിരുന്നു.

ശ്വസനസംബന്ധമായ പ്രശ്​നങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി കൊട്ടാരക്കരയ​ിലെ വീട്ടില്‍ തിരക്കുകളില്‍ നിന്നകന്ന്​ ജീവിക്കുകയായിരുന്നെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്കുവേണ്ടിയുള്ള കൃത്യമായ നയങ്ങളും ഉപദേശങ്ങളും നല്‍കിയിരുന്നത്​ ബാലകൃഷ്​ണപിള്ള തന്നെയാണ്​. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇപ്പോള്‍ ഒടുവില്‍ ഗണേഷ്​കുമാറിന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിലും പാര്‍ട്ടി നീങ്ങിയത്​ അദ്ദേഹത്തിന്‍റെ വാക്കുകള്‍ അനുസരിച്ച്‌​ തന്നെയാണ്​. ഉദ്യോഗസ്​ഥര്‍ വീട്ടിലെത്തിയാണ്​ അദ്ദേഹത്തിന്‍റെ വോട്ട്​ രേഖപ്പെടുത്തിയത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.