ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം തെന്മലയില്‍ വ്യാജവാറ്റുകാരുടെ മര്‍ദ്ദനത്തില്‍ തെന്മല എസ്.ഐക്കും സി.ഐക്കും ഗുരുതര പരുക്ക്.Thenmala SI and CI suffered serious injuries after being beaten up by fake vats in Kollam Thenmala.

കൊല്ലം തെന്മലയില്‍ വ്യാജവാറ്റുകാരുടെ മര്‍ദ്ദനത്തില്‍ തെന്മല എസ്.ഐക്കും സി.ഐക്കും ഗുരുതര പരുക്ക്.
തെന്മല എസ്.ഐ, സി.ഐ അടക്കമുള്ള പോലീസ് സംഘത്തിനാണ് വ്യാജ മദ്യലോബിയുടെ ക്രൂരമര്‍ദ്ദനമേറ്റത്‌

തെന്മല ഒറ്റക്കല്‍ പാറക്കടവില്‍ വാസുവും മകന്‍ അനിലും ഏതാനും ആളുകളും ചേര്‍ന്ന് വാറ്റുന്നു എന്നുള്ള രഹസ്യ വിവരം ലഭിച്ച തെന്മല എസ്ഐ ഷാലുവും സി.ഐ റിച്ചാര്‍ഡ് വര്‍ഗീസും അടങ്ങിയ പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തുമ്പോള്‍ ഏകദേശം അഞ്ചു പേരടങ്ങിയ സംഘം വാറ്റുന്നതാണ് കണ്ടത്.

പോലീസിനെ കണ്ട വാറ്റുകാര്‍ മുളക് പൊടി എറിഞ്ഞതിന് ശേഷം പോലീസ് സംഘത്തിനു നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു.ഇതിനിടയില്‍ വാറ്റുകാര്‍ തെളിവ് നശിപ്പിക്കുവാന്‍  കുറച്ചു കോട കമഴ്ത്തി കളഞ്ഞു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ എസ്.ഐ ഷാലുവിനെയും പരുക്കേറ്റ സി.ഐയെയും പോലീസുകാരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലക്കും ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ പരുക്കേറ്റ എസ്.ഐ ഷാലുവിന്റെ നില ഗുരുതരമാണ്.ആക്രമണത്തില്‍ അബോധാവസ്ഥയില്‍ ആയ അദ്ദേഹത്തിന് ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല.
ആക്രമണത്തിനു നേതൃത്വം നല്‍കിയ വാസുവും മകന്‍ അനിലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പരുക്കേറ്റ സി.ഐ റിച്ചാര്‍ഡ് വര്‍ഗീസ് പറഞ്ഞു.

ആക്രമണം നടത്തിയ പ്രതികളില്‍ ഒരാളായ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു.മറ്റുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

ന്യൂസ്‌ ബ്യുറോ തെന്മല

 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.