ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

രാത്രിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ കുപ്രസിദ്ധ മോഷ്ടാവിന്റെ മകൻ ഉൾപ്പടെ രണ്ടു മോഷ്ടാക്കൾ പിടിയിൽ.Two robbers, including the son of a notorious thief, were caught trying to steal at night.

രാത്രിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ കുപ്രസിദ്ധ മോഷ്ടാവിന്റെ മകൻ ഉൾപ്പടെ രണ്ടു മോഷ്ടാക്കൾ  പിടിയിൽ

കൊല്ലം ജവഹർ ജംഗ്ഷൻ സ്വദേശി മുഹമ്മദ് താരീഖ്, കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടിബാബുവിന്റെ മകൻ ചിറക്കര പാരിപള്ളി സ്വദേശി നന്ദു വി. നായർ എന്നിവരാണ് കടക്കൽ പോലീസിന്റെ പിടിയിലായത്.

ഇന്നലെ രാത്രി ഒന്നരയോടെ കടക്കൽ ഇളമ്പഴന്നൂർ മേലെ പുത്തൻ വീട്ടിൽ സദ്ദാമിന്റെ  വീട്ടിനുള്ളിൽ കാർ പോർച്ചിൽ കിടന്ന വാഹനങ്ങൾ കൃത്രിമ താക്കോൽ ഇട്ടു തുറക്കാൻ ശ്രമിക്കുന്നത്  
അയൽവാസിയായ യുവാവിന്റെ  ശ്രദ്ധയിൽപ്പെടുകയും വീട്ടുകാരെയും നാട്ടുകാരെയും വിവരമറിയിച്ചതിനെത്തുടർന്ന് വീട്ടിനുള്ളിൽ വെച്ചു തന്നെ മോഷ്ടാക്കളിൽ ഒരാളായ മുഹമ്മദ്‌ താരീഖിനെ പിടികൂടുകയും കൂടെ ഉണ്ടായിരുന്ന നന്ദു ഓടി രക്ഷപ്പെടുകയായിരുന്നു.

കടക്കൽ  പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ രക്ഷപ്പെട്ട നന്ദുവിനെ ചടയമംഗലത്തെ ബന്ധുവീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടു പേർക്കുമെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളും, പിടിച്ചുപറി കേസുകളും, ക്രിമിനൽ കേസുകളും നിലവിലുണ്ട്.
 
മോഷണക്കേസിൽ മാവേലിക്കര ജയിലിൽ കഴിയുകയായിരുന്ന മുഹമ്മദ് താരിഖിനെ കഴിഞ്ഞ ബുധനാഴ്ചയാണ് മോഷ്ടാവായ നന്ദു ജാമ്യത്തിലിറക്കിയത്. തുടർന്നാണ് രണ്ടുപേരും ചേർന്ന് മോഷണം നടത്താൻ തീരുമാനിച്ചത്.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ന്യൂസ്‌ ബ്യുറോ കടക്കല്‍ 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.