*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കുളത്തൂപ്പുഴയില്‍ വനിതാപ്രവർത്തന കേന്ദ്രം ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ. The women's action center in Kulathupuzha was abandoned without anyone noticing.

കുളത്തൂപ്പുഴയില്‍ വനിതാപ്രവർത്തന കേന്ദ്രം ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ. 
കെട്ടിട നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വഷണം അവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. 
2013ല്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം മുടക്കിയ വനിതാക്ഷേമ പദ്ധതി വെളിച്ചം കണ്ടില്ല.  

വനിതാക്ഷേമത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പ്രവർത്തന കേന്ദ്രം നിർമ്മാണത്തിലെ അപാകത മൂലം ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ. 

ഇതോടെ കെട്ടിട നിര്‍മ്മാണത്തിലെ ക്രമക്കേട് ചൂണ്ടികാട്ടി നാട്ടുകാർ പ്രതിക്ഷേധവുമായ് രംഗത്തു വന്നിട്ടുണ്ട്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് 2013ൽ ഇ.എസ്.എം കോളനി നെടുവണ്ണൂർ കടവ് മീൻമുട്ടി പാതയോരത്തായി നിർമ്മിച്ച കെട്ടിടമാണ് നശിക്കുന്നത്. 

വനിതകള്‍ക്ക് തൊഴില്‍ പരിശീലനവും ബോധവല്‍ക്കരണ പരിപാടികളും ലക്ഷ്യമിട്ടായിരുന്നു കെട്ടിടം അനുവദിച്ചത്.
ലക്ഷങ്ങള്‍ മുടക്കി നിർമ്മിച്ച കെട്ടിടത്തിൻെറ ഉദ്ഘാടനം പോലും നടത്താതെ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇത് അന്നേ നാട്ടുകാർക്കിടയിൽ ദുരൂഹതക്ക് ഇടയാക്കിയിരുന്നു. ചുറ്റുമതിലും വൈദ്യുതീകരണത്തിനുമായി എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പദ്ധതി പിന്നീട് വെളിച്ചം കണ്ടില്ല. 

ജനവാസ കേന്ദ്രത്തിന് സമീപം നിർമ്മിച്ച കെട്ടിടം നോക്കാനും കാണാനും ആളില്ലാതെ ആയി കാടുമൂടി ഇഴജന്തുക്കളുടെ താവളമായതോടെ നാട്ടുകാർക്ക് ദുരിതമാകുകയാണിപ്പോൾ. കെട്ടിടത്തിലേക്ക് സ്ത്രീകൾക്ക് പ്രവേശിക്കണമെങ്കിൽ ഗോവണി പണിയണം അത്രക്ക് ഉയരത്തിലായിരുന്നു പടിക്കെട്ടുകളുടെ നിർമ്മാണം. 

ഇതോടെയാണ് ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കാതെ ആയത്. റോഡിൽ നിന്നും ഇവ കെട്ടി ഉയർത്തിയിരിക്കുന്നത് കണ്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കുന്ന തരത്തിലായിരുന്നു നിര്‍മ്മാണ രീതി.
തീർത്തും അശാസ്ത്രീയമായി കെട്ടിടം നിർമ്മിച്ച് വെളള പൂശി ബോർഡും സ്ഥാപിച്ച് പോയവർ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയതേയില്ല. 

കഴിഞ്ഞ മഴയത്ത് പടിക്കെട്ടുകള്‍ തകര്‍ന്ന് താഴേക്ക് പതിക്കുകയും ചെയ്തു. കെട്ടിടത്തിന് മുകളിലെ മഴ വെളളം ഒലിച്ച് പോകുന്നതിന് പൈപ്പുകളൊന്നും സ്ഥാപിച്ചിട്ടില്ലാത്തതിനാൽ ഭിത്തിയിലൂടെ ഒലിച്ചിറങ്ങി കെട്ടിടം നാശോന്മുഖമാണ്. വ

ശങ്ങളിൽ ശരിയായ രീതിയിൽ മണ്ണിട്ട് ഉയർത്തി ബലപ്പെടുത്താത്തതിനാൽ ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥ. അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലുടനീളം വേറെയും കെട്ടിടങ്ങൾ കെട്ടി ഉയർത്തി ലക്ഷങ്ങൾ പാഴാക്കിയതായും ആരോപണമുണ്ട്. 

കല്ലുവെട്ടാംകുഴി അംഗണവാടി കെട്ടിടത്തിന് സമീപം നിർമ്മിച്ചിരുന്ന വനിതാ പ്രവർത്തന കേന്ദ്രം കുട്ടികൾക്ക് ഭീക്ഷണിയായി തകര്‍ന്ന സംഭവവും ഉണ്ടായിട്ടുണ്ട്. 

കുളത്തൂപ്പുഴ വൈദ്യുത സെക്ഷന്‍ ആഫീസ് വളപ്പില്‍ തകര്‍ച്ചയിലായ കെട്ടിടം പൊളിച്ചു നീക്കിയെങ്കിലും പുതിയത് നിര്‍മ്മിക്കാന്‍ പിന്നീട് ആരും തുനിഞ്ഞതുമില്ല.

ന്യുസ് ബ്യുറോ കുളത്തൂപ്പുഴ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.