16 മാസത്തിന് ശേഷം ജിദ്ദയില്‍ തിരിച്ചെത്തിയ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.
ജിദ്ദ- 16 മാസത്തെ അവധി കഴിഞ്ഞു ഒരു മാസം മുമ്പ് ജിദ്ദയില്‍ തിരിച്ചെത്തിയ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. നെടുമ്പന കുളപ്പാടം സ്വദേശി പാറപ്പുറത്ത് വീട് നിസാമുദ്ദീന്‍ (52) ആണ് മരിച്ചത്. ദീര്‍ഘനാളത്തെ അവധിക്ക് ശേഷം കഴിഞ്ഞ മാസം മൂന്നിനാണ് ഇദ്ദേഹം മാലദ്വീപ് വഴി ദമ്മാമിലെത്തിയത്.
ദമ്മാമില്‍നിന്നു റോഡ് മാര്‍ഗം ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും മെയ് ഒമ്പതിന് മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
രോഗം ഗുരുതരമാവുകയും തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയുമായിരുന്നു. 27 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ അല്‍ ജൗഹറ ഡിസ്ട്രിക്ടില്‍ അല്‍ മൊഹൈദിബ് വാട്ടര്‍ ടാങ്ക് കമ്പനിയില്‍ സ്റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: സലാഹുദ്ദീന്, മാതാവ്: ജമീല ബീവി, ഭാര്യ: അമീന, മക്കള്‍: മുഹമ്മദ് ബിലാല്‍ (16), അസറുദ്ദീന് (13). നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന സജീഷ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മുഹമ്മദ് ഷാഫി, മസ്ഊദ്, ഹബീബ് എന്നിവര്‍ രംഗത്തുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ