ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം വാളത്തുംഗലിൽ സ്കൂട്ടർ സൈക്കിളിടിച്ച് 2 പേർക്ക് പരിക്കേറ്റു. Two people were injured when their scooter was hit by a bycycle at Valathumgal in Kollam.

കൊല്ലം വാളത്തുംഗലിൽ സ്കൂട്ടർ സൈക്കിളിടിച്ച് 2 പേർക്ക് പരിക്കേറ്റു.
വാളത്തുംഗൽ മയ്യനാട് റോഡിൽ കളരിവാതുക്കൽ ക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു  സംഭവം. കളരിവാതുക്കൽ ക്ഷേത്രത്തിനടുത്ത് നിന്നും  വാളത്തുംഗലേക്ക് പോവുകയായിരുന്ന സൈക്കിളിന് പിറകിൽ അതേ ദിശയിൽ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സൈക്കിൾ യാത്രികനായ വാളത്തുംഗൽ സ്നേഹധാര നഗർ 154 ൽ സജിത മൻസിലിൽ 68 കാരനായ മുസ്തഫ, സ്കൂട്ടർ യാത്രികനായ മയ്യനാട് കാരിക്കുഴി സ്വദേശി കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. 

ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്നും തെറിച്ചു വീണ മുസ്തഫയുടെ രണ്ടു പല്ലുകൾ ഇളകി പോവുകയും കൈകാലുകളിൽ പരിക്ക് പറ്റുകയും ചെയ്തു. 

സ്കൂട്ടർ യാത്രികനായ കുമാറിന് വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ കുമാറിനെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും മുസ്തഫയെ കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു.
സ്കൂട്ടർ ഓടിച്ചിരുന്ന മയ്യനാട് കാരിക്കുഴി സ്വദേശിയായ ബിനു നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് ഇരവിപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ ദീപു, എ.എസ്.ഐ. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അപകടമുണ്ടാക്കിയ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.