ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 97 കുപ്പി മദ്യവുമായി രണ്ട് പേർ പിടിയിൽ.പിടിയിലായത് പട്ടാളക്കാരനും ഐ.ടി വിദഗ്ധനും.Two men caught with 97 bottles of liquor at Kollam railway station.

 കൊല്ലം റെയിൽവേ സ്റ്റേഷനിൽ 97 കുപ്പി മദ്യവുമായി രണ്ട് പേർ പിടിയിൽ.പിടിയിലായത് പട്ടാളക്കാരനും ഐ.ടി വിദഗ്ധനും.

റെയിൽവേ സ്റ്റേഷനിൽ വ്യത്യസ്ത കേസുകളിലായി രണ്ട് പേരിൽ നിന്ന് 97 കുപ്പി വിദേശമദ്യം പിടികൂടി. ബാഗ്ലൂരിൽ ജോലിചെയ്യുന്ന പട്ടാളക്കാരൻ ആറ്റിങ്ങൽ, കാരിച്ചാൽ, പാലവിള വീട്ടിൽ 28 വയസുള്ള അമൽ, ഐ.ടി. വിദഗ്ധനായ കഴക്കൂട്ടം, ബ്ലോക്ക് ഓഫീസിന് സമീപം കൈലാസത്തിൽ 38 വയസുള്ള അനിൽകുമാർ എന്നിവരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.

പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ 11.30ന് ബാഗ്ലൂർ- കന്യാകുമാരി ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന അമലിന്റെ ബാഗിൽ നിന്ന് വിവിധ ബ്രാൻഡുകളിലുള്ള 60 കുപ്പികൾ കണ്ടെടുക്കുകയായിരുന്നു. 

തുടർന്ന് പ്ലാറ്റ്ഫോമിൽ ഉച്ചയ്ക്ക് ഒന്നിന് നടത്തിയ പരിശോധനയിലാണ് 37 കുപ്പികളുമായി അനിൽകുമാർ പിടിയിലാകുന്നത്. രണ്ടുപേരിൽ നിന്നുമായി 64 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. കർണ്ണാടകയിൽ മാത്രം വിൽക്കുന്നത്തിനുള്ള കുപ്പികളാണ് കണ്ടെടുത്തതെങ്കിലും വ്യാജമദ്യമാണോയെന്നുള്ള സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റെയിൽവേ പൊലീസ് സൂപ്രണ്ട് ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി.മാരായ പ്രശാന്ത്, ജോർജ് ജോസഫ് , സി.ഐ ഇഗ്നേഷ്യസ് എന്നിവരുടെനേതൃത്വത്തിൽ എസ്.ഐ രമേഷ്, രവികുമാർ, രതീഷ്, സതീഷ് ചന്ദ്രൻ, സജിൽ, മുകേഷ് മോഹൻ, അനീഷ്, ജിനദേവ് എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. 

ന്യൂസ്‌ ഡസ്ക് കൊല്ലം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.