എ.ഐ.വൈ.എഫ് പുനലൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഇരുചക്ര വാഹനം ഉരുട്ടി പ്രതിഷേധിച്ചു.
പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഇരുചക്ര വാഹനം ഉരുട്ടി പ്രതിഷേധ പ്രകടനം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഹിന്തുസ്ഥാൻ പെട്രോളിയം പമ്പിനു മുന്നിൽ സമാപിച്ചു.
എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം ശരത് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
എ.ഐ.വൈ..എഫ് സൗത്ത് മേഖലാ കമ്മിറ്റിയുടെ പ്രസിഡന്റ് ഹരിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ മേഖലാ കമ്മിറ്റി സെക്രട്ടറി ലാൽകൃഷ്ണ സ്വാഗതം പറഞ്ഞു.
മാളവിക അക്ഷയ് ഷിജു, ലാലു , ശബരി,സുബിൻ..വാർഡ് കൗൺസിലർ അഖില തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ