ആര്യങ്കാവ് ഗിരിജന്‍ കോളനിയിലെയും സ്കൂളിലെയും കുട്ടികള്‍ക്കാണ് വാട്സ്ആപ് കൂട്ടായ്മയുടെ സഹായം എത്തിയത്.
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ടിവിയും നല്‍കാന്‍ കൂട്ടായ്മയുടെ സ്വദേശത്തും വിദേശത്തും ഉള്ള അംഗങ്ങളുടെ സഹായത്താല്‍ ആണ് പണം കണ്ടെത്തിയത്.
കുട്ടികള്‍ക്ക് സഹായം നല്‍കിയത് മാത്രമല്ല വീട് വെച്ച് നല്‍കാനും,രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന അനേകര്‍ക്ക് സഹായം നല്‍കുവാനുംകൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.
ഇനിയും അനേകര്‍ക്ക് സഹായം നല്‍കുവാന്‍ കൂട്ടായ്മക്ക് കഴിയട്ടെ എന്ന് വിതരണ ചടങ്ങില്‍ സംസാരിച്ച അയ്യപ്പന്‍ കുട്ടി വാര്‍ഡ് മെമ്പര്‍ വിഷ്ണു വി.എസ് എന്നിവര്‍ പറഞ്ഞു.
രാജേഷ് ഗോപാലൻ,ഷാജി തോമസ്, ബൈജു ബാലൻ, ഷിനു പൊന്നൂസ്,ഗിരീഷ്,നസീം, പ്രിൻസ്, ഉല്ലാസ് എന്നീ കൂട്ടായ്മ അഡ്മിന്‍മാരും അയ്യപ്പൻകുട്ടി,അരുൺ അശോകൻ, റിജോ എന്നീ അംഗങ്ങളും കുട്ടികള്‍ക്ക് സഹായം നല്‍കുവാന്‍ നേതൃത്വം നല്‍കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ