ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സഹോദരന് സ്വത്ത് രജിസ്റ്റര്‍ ചെയ്തു നല്‍കിയതിൻ്റെ പിറ്റേ ദിവസം മരണം വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.The body of the housewife was taken out for post-mortem the day after the property was registered and handed over to her brother.

സഹോദരന് സ്വത്ത് രജിസ്റ്റര്‍ ചെയ്തു നല്‍കിയതിൻ്റെ പിറ്റേ ദിവസം മരണം വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.

മലപ്പുറം : മലപ്പുറം താനാളൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. താനാളൂര്‍ സ്വദേശി കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹമാണ് പുറത്തെടുത്തത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30 നാണ് 85 വയസ്സുള്ള കുഞ്ഞിപ്പാത്തുമ്മ മരിച്ചത്.

മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തത്. ആര്‍ഡിഒ, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ സന്നിഹിതരായിരുന്നു.

നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന സ്ത്രീയായിരുന്നു കുഞ്ഞിപ്പാത്തുമ്മ. അവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല. ഇവരുടെ സ്വത്തുക്കള്‍ ഡിസംബര്‍ 29 ന് സഹോദരന് രജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ കുഞ്ഞിപ്പാത്തുമ്മ മരിച്ചു. ഈ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് മറ്റു ബന്ധുക്കള്‍ രംഗത്തെത്തിയത്. സ്വത്തു തട്ടിയെടുത്തശേഷം വൃദ്ധയെ അപായപ്പെടുത്തിയതാണോ എന്നാണ് ഇവര്‍ സംശയം പ്രകടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.