ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു, മൂന്നു പേര്‍ ആശുപത്രിയില്‍.Car accident in Saudi Arabia: Two Malayali nurses dead, three in hospital

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു, മൂന്നു പേര്‍ ആശുപത്രിയില്‍

നജ്റാന്‍: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.

വാഹനത്തിലുണ്ടായിരുന്നവരെല്ലാം മലയാളികളാണ്. അപകടത്തില്‍ പരിക്കേറ്റ സ്നേഹ, റിന്‍സി എന്നീ രണ്ട് നഴ്സുമാര്‍ നജ്‌റാന്‍ ജനറല്‍ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്റാനിലെ താര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടികളുമായി സൗദിയിലെ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.