ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അമ്പനാട് പ്രിയ എസ്റ്റേറ്റ് മേഖലയിൽ ഒറ്റപ്പെട്ടുപോയ തോട്ടം തൊഴിലാളികൾക്ക് കരുതലായി ചങ്ങായിസ് കൂട്ടായ്മ.Changai's group cares for isolated plantation workers in the beloved estate area of ​​Ambanad.

അമ്പനാട് പ്രിയ എസ്റ്റേറ്റ് മേഖലയിൽ ഒറ്റപ്പെട്ടുപോയ തോട്ടം തൊഴിലാളികൾക്ക് കരുതലായി ചങ്ങായിസ് കൂട്ടായ്മ.

തൊഴിൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ 35 ഓളം കുടുംബങ്ങളുടെ യാതനക്ക് കുറച്ചെങ്കിലുംപരിഹാരമാകാൻ സഹജീവികളെ സ്നേഹിക്കുന്ന കുറെ നന്മമനസുകളുടെ സഹായം നല്‍കാന്‍ ചങ്ങായിസിനു സാധിച്ചു
കുത്തനേ ഉള്ള കയറ്റവും ആനയും മറ്റു വന്യമൃഗങ്ങളുടെ ശല്യവുമുള്ള മലമുകളിലെ 35 കുടുംബങ്ങളും പട്ടിണിയിൽ ആയിട്ടു നാളുകളായി.
അല്ലറ ചില്ലറ ഒറ്റപ്പെട്ട സഹായങ്ങൾ എത്തി എന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലാതെ നരകയാതനയുടെ നടുവിലായ കുടുംബങ്ങളുടെ ദയനീയ അവസ്ഥ മനസിലാക്കി ചങ്ങായീസ് സഹായഹസ്തവുമായി എത്തി അവർക്കാവശ്യമായ ഭക്ഷ്യധാന്യവും പലവ്യഞ്ജനങ്ങളും പച്ചക്കറിയും എത്തിച്ചു നൽകി... 

പ്രതിസന്ധി നേരിടുന്ന സമയത്ത് സഹായവുമായി എത്തിയ ചങ്ങായീസ് ഗ്രൂപ്പിന് അമ്പനാട് മെമ്പറും തൊഴിലാളികളും നന്ദി അറിയിച്ചു,

തമിഴ് നാട്ടിൽ നിന്നും കുടിയേറി പാർത്ത് തോട്ടം മേഖലയിൽ ജോലി ചെയ്തിരുന്ന ഇവർ  തോട്ടം നടത്തിപ്പ് ഒഴിവാക്കി മുതലാളി പോയതിനാൽ ജോലി നഷ്ടപ്പെട്ടു. ശേഷം ഇവർ പുറം സ്ഥലങ്ങളിൽ ജോലിക്ക് പോയി ആണ് കുടുംബ ചിലവുകള്‍ നടത്തിയിരുന്നത്. അപ്പോള്‍ ആണ് ഇടിത്തീ പോലെ കൊറോണ എന്ന മഹാമാരി പടര്‍ന്നു  പിടിച്ചത് അങ്ങനെ ഉള്ള ജോലി കൂടി നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടി.ഈ തൊഴിലാളികളുടെ കഷ്ടപ്പാട് അറിഞ്ഞാണ് ചങ്ങായീസ് ഗ്രൂപ്പ് സഹായവുമായി എത്തിയത്.

35 കിറ്റ്അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ് മേഖലയിലും., 2_കിറ്റ് ചങ്ങായീസ് ഗ്രൂപ്പ്അംഗം പ്രവീൺ പറഞ്ഞത് അനുസരിച്ച് 12ാംവാർഡ് ഇടമണ്ണിലും, ഒരുകിറ്റ് ആയിരനെല്ലൂരും, 2  കിറ്റ് ഉറുകുന്ന് വെള്ളച്ചാലിലും നൽകിയത്.
ചങ്ങായീസ് ടീം അംഗങ്ങളായ ദിദീപ് റിച്ചാർഡ്, മനോജ മനോഹർ, ശരത് ശശിധരൻ, പ്രവീൺപി_വി., റ്റോജൻ ജോസഫ് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.