കുളത്തൂപ്പുഴ പെരുവഴിക്കാല ആദിവാസി കോളനിയില്‍ വേണുവിന്റെ വീട്ടിൽനിന്നാണ് തോക്ക് കണ്ടെടുത്തത്.
തിങ്കളാഴ്ച രാത്രി മദ്യലഹരിയിലെത്തിയ വേണു ഭാര്യ പ്രസന്നകുമാരിയെ ആക്രമിക്കുകയും മക്കളെ അടക്കം വെടിവച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി വേണുവിന്റെ ഭാര്യ പ്രസന്ന കുമാരി പറഞ്ഞു.
രാത്രി ബന്ധുവീട്ടില്‍ അഭയം തേടിയ പ്രസന്നകുമാരി പുലര്‍ച്ചെ തിരികെ എത്തിയപ്പോഴാണ് വീട്ടിനുളളില്‍ ഒളിപ്പിച്ച നിലയില്‍ നാടന്‍തോക്ക് കണ്ടെത്തിയത്. ഉടന്‍തന്നെ തെന്മല വനം റെയിഞ്ച് വനപാലകരെ അറിയിക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിനെ വിവരമറിയിപ്പിച്ചതിനെ തുടർന്ന് പോലീസ് എത്തി വീട്ടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ അടുക്കളയുടെ സ്ലാബിനു മുകളില്‍ നിന്നും നാടൻ തോക്ക് കണ്ടെടുക്കുകയായിരുന്നു.
വേണു വനത്തിനുള്ളിൽ ഒളിവിലാണെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരം.
കുളത്തുപ്പുഴ എസ്.എച്ച്.ഓ സജുകുമാറിന്റെ നേതൃത്വത്തിൽ വേണുവിനു വേണ്ടി അന്വേഷണം ഊർജിതമാക്കി.
പോലീസിന്റെ ആയുധപരിശോധന സംഘവും, വിരലടയാള വിധക്തരും മറ്റു ശാസ്ത്രീയ പരിശോധനകളും നടന്നാൽ മാത്രമേ എത്രപ്രാവശ്യം തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും മറ്റും അറിയുകയുള്ളുവെന്നു കുളത്തുപ്പുഴ എസ്.എച്ച്.ഓ സജുകുമാർ പറഞ്ഞു.
മൃഗവേട്ട നടത്താനാണ് തോക്ക് കൈവശം സൂക്ഷിച്ചെതെന്നാണ്പോലീസിന്റെ പ്രാഥമിക നിഗമനം.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ