ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മലയാളത്തില്‍ ഒരക്ഷരം പോലും മിണ്ടരുത്; ഭാഷയ്ക്ക്‌ വിലക്കേര്‍പ്പെടുത്തി നഴ്​സു​മാര്‍ക്കെതിരെ വിചിത്ര ഉത്തരവുമായി ദില്ലി സര്‍ക്കാര്‍ ആശുപത്രി.Don't say a word in Malayalam. Delhi government hospital with a strange order against nurses banning language.

മലയാളത്തില്‍ ഒരക്ഷരം പോലും മിണ്ടരുത്; ഭാഷയ്ക്ക്‌ വിലക്കേര്‍പ്പെടുത്തി നഴ്​സു​മാര്‍ക്കെതിരെ വിചിത്ര ഉത്തരവുമായി ദില്ലി സര്‍ക്കാര്‍ ആശുപത്രി.മലയാളം സംസാരിക്കുന്നതിന്​ നഴ്​സു​മാര്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ദില്ലിയിലെ ഡല്‍ഹി ജി ബി പന്ത് ആശുപത്രിയിലാണ് വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. 

ജോലി സമയത്ത് നഴ്‌സിംഗ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിശദീകരണം.
ദില്ലിയിലെ ജി.ബി പന്ത്​ ആശുപത്രി അധികൃതരാണ് മലയാളത്തിന്​ വി​ലക്കേര്‍പ്പെടുത്തി ​സര്‍ക്കുലര്‍ ഇറക്കിയത്​.തൊഴില്‍ സമയത്ത്​ ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ്​ ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും​ മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു​.
അതേസമയം, ആശുപത്രിയില്‍ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്​. ഇവിടെ നിന്നുള്ളവര്‍ ആ​ശയവിനിമയം നടത്തുന്നത്​ അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്​സുമാര്‍ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.