ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ജില്ലയിലെ ചാത്തന്നൂർ പഞ്ചായത്തിൽ വയോധികനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. The elderly man was found wormed in Chatannur Panchayat in Kollam district.

കൊല്ലം ജില്ലയിലെ ചാത്തന്നൂർ പഞ്ചായത്തിൽ വയോധികനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. താഴം വാർഡിൽ കാഞ്ഞിരത്തും വിള ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 65 കാരനായ ശങ്കര പിള്ളയെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ശങ്കരപ്പിള്ളയുടെ കാലിലെ വ്രണത്തില്‍ പുഴുവരിച്ച് അവശനിലയിലാവുകയായിരുന്നു.
കാലിലെ രണ്ട് വിരലുകളും നഷ്‌ടപ്പെട്ട നിലയിലാണ്. വളരെ നാളായി ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തിന് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർ ആണ് ആഹാരം വാങ്ങി കൊടുത്തുകൊണ്ടിരുന്നത്. 

ഇന്നലെ രാവിലെ ആഹാരം കൊടുക്കാൻ വന്നപ്പോൾ തീരെ അവശനിലയിൽ കാണപ്പെട്ടു. തുടർന്ന് പൊലീസിനെയും സന്നദ്ധപ്രവർത്തകരെയും അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി വയോധികനെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദീർഘനാളായി ഈ വീട്ടിൽ ഒറ്റയ്ക്കാണ് ശങ്കര പിള്ള കഴിഞ്ഞുവന്നിരുന്നത്. അടുത്ത് തന്നെ ബന്ധുക്കൾ ഉണ്ടെങ്കിലും ആരും സഹകരിച്ചിരുന്നില്ല. ആരോഗ്യ പ്രവർത്തകരും തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്. ഇദ്ദേഹം അപകടനില തരണം ചെയ്‌തതായി ഡോക്ടർമാർ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.