കൊല്ലം പത്തനാപുരം പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള കടുവാ മൂല ഭാഗത്ത് കശുമാവിന് തോട്ടത്തില്‍ നിന്നുമാണ് ബോംബ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന സ്പോടകവസ്തുക്കള്‍ കണ്ടെത്തിയത്.
ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍മാരുടെ ദൈനംദിന പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയത്.രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍,ബാറ്ററി . ഇലക്ടിക് വയറുകള്‍,ഡിക്റ്റനേറ്റര് ഇവ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെടുത്തത്.
ഉടൻ പോലീസിനെ വിവരം അറിയിച്ചു. ഇവയ്ക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം. കൂടുതൽ അന്വേഷണത്തിനായി ബോംബ് സ്ക്വാഡ് പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തും.
പുനലൂര്‍ ഡി.വൈ.എസ്.പി എം എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വോഡും . ബോംബ്
സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.ഉറവിടത്തെപ്പറ്റി പോലീസും വനപാലകരും
കൂടുതല്‍ അന്വേഷണം നടത്തും.
ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ചിലർ കേരള-തമിഴ്നാട് അതിർത്തിയിൽ ക്യാമ്പ് നടത്തിയിരുന്നതായി നേരത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച്, ഡി.ജി.പിക്ക് വിവരം കൈമാറിയിരുന്നു.
ഈ സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്താൻ പോകുന്നതെന്നാണ് സൂചന. കണ്ടെത്തിയത് ഉഗ്ര സ്ഫോടനശേഷിയുള്ള വസ്തുക്കളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തീവവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ തീവ്രവാദ സംഘടനകളുടെ ബന്ധം അടക്കമുള്ള കാര്യം അന്വേഷിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
സംഭവത്തിൽ മത തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടോയെന്നും അന്വഷിക്കുന്നുണ്ട്. ഇവിടെ നേരത്തെ പ്രശ്നങ്ങള്‍ ഉള്ള സ്ഥലമായിരുന്നതിനാല്‍ അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ ടി എസ്) കേസ് അന്വേഷിക്കും. പ്രദേശത്ത് പോലീസും എ ടി എസും സംയുക്തമായി ഇന്ന് പരിശോധന നടത്തുന്നതാണ്. ചില തീവ്രസംഘടനകള്‍ പ്രദേശത്ത് ആയുധ പരിശീലനം നടത്തിയതായി വിവരം ലഭിച്ചു. സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിശദാംശങ്ങള്‍ തേടി. രണ്ട് മാസം മുന്‍പാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവിടെ അന്വേഷണം നടത്തിയത്.
പ്രദേശത്തെ ചില വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വഷണം നടത്തുന്നുണ്ട്. സമീപത്തെ വനമേഖലയിൽ പൊലീസ് പരിശോധന നടത്തി. ഇന്നും പരിശോധന തുടരും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ