ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പൂയപ്പള്ളിയില്‍ പ്രതിയുടെ മര്‍ദ്ദനത്തില്‍ എസ്.ഐക്ക് പരുക്ക് എന്ന വ്യാജ വാര്‍ത്ത പോലീസ് വക നാടകമെന്ന് ദൃക്സാക്ഷി.An eyewitness said that the fake news of SI being roughed up by the accused in Kollam Pooyapally was a police drama.

കൊല്ലം പൂയപ്പള്ളിയില്‍ പ്രതിയുടെ മര്‍ദ്ദനത്തില്‍ എസ്.ഐക്ക് പരുക്ക് എന്ന വ്യാജ വാര്‍ത്ത പോലീസ് വക നാടകമെന്ന് ദൃക്സാക്ഷി.കൂടുതല്‍ തെളിവുകള്‍ പുറത്ത്.കെട്ടിച്ചമച്ച ദൃശ്യങ്ങളും വ്യാജ വാര്‍ത്തയും നല്‍കി മാധ്യമങ്ങളെയും പോലീസ്  തെറ്റിദ്ധരിപ്പിച്ചു. 

പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ അഭിനയ ചക്രവര്‍ത്തികളായ പോലീസ് ഏമാന്മാരെ ഓസ്ക്കാറിന് പരിഗണിക്കണം.ഒരു നിരപരാധിയെ പ്രതികാരത്തിനു വേണ്ടി കള്ളക്കേസില്‍ കുടുക്കാന്‍ നടത്തിയ അഭിനയം അപാരം.എന്നാല്‍ എത്ര മൂടി വെച്ചാലും സത്യം എന്നായാലും പുറത്താകും എന്നുള്ളതിന്റെ പ്രത്യക്ഷ തെളിവാണ് ഇപ്പോള്‍ പുറത്ത് വരുന്ന സംഭവങ്ങള്‍.

നിരവധി പോലീസുകാരും പോലീസ് സ്റ്റേഷനുകളും കേരള പോലീസിന് മാതൃകയാമ്പോൾ പൂയപ്പള്ളി പോലീസിന്റെ ദൃശ്യാവിഷ്കാരം ആർക്കുവേണ്ടി.... സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ ദീപുലാലിന്റ ബന്ധുക്കൾ...... 

കഴിഞ്ഞ ദിവസം നിരവധി മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വാർത്തയാണ് പൊതുപ്രവർത്തകനായ പള്ളിമൺ സ്വദേശി ദിപുലാൽ പൂയപള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്നത്..  

പോലീസ് കെട്ടിച്ചമച്ചു പ്രചരിപ്പിച്ച വീഡിയോ കാണാം....

കെട്ടിച്ചമച്ചു ഈ വീഡിയോ എടുത്തതും പ്രചരിപ്പിച്ചതും മാധ്യമങ്ങൾക്ക് നൽകിയതും പൂയപ്പള്ളി പൊലീസ് തന്നെ.... കൊട്ടാരക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ മാധ്യമത്തിന് അയച്ചു കൊടുത്ത വാർത്ത പ്രചരിപ്പിക്കാൻ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ചില പോലീസുകാർ പ്രവർത്തിച്ചത് ആർക്കു വേണ്ടി....


അഞ്ചു വർഷങ്ങൾക്കു മുമ്പ് കെഎസ്‌യു ജില്ലാ നേതാവായ ദീപു ലാൽ കൊല്ലം റെയിൽവേ സ്റ്റേഷനു മുന്നിൽ വച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മോഹനൻ എന്ന് പോലീസുകാരുമായി വാക്കേറ്റം ഉണ്ടാവുകയും... തുടര്‍ന്ന് അകാരണമായി അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി ദീപു ലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു... 

ഈ കേസ് പൊതുപ്രവർത്തകനായ ദീപു ലാൽ നിരപരാധിയാണ് എന്ന് കണ്ടു കോടതി വെറുതെ വിട്ടിരുന്നു... 

എന്നാൽ തന്നെ കള്ളക്കേസിൽ കുടുക്കിയ ഈ പോലീസുകാരനെതിരെ ദീപുലാൽ നൽകിയ കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നു... ഇതിന്റെ പ്രത്യക്ഷ വിരോധമാണ് ദീപു ലാലിനെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ചില പോലീസുകാർ ചേര്‍ന്ന് കള്ളക്കേസിൽ കുടുക്കിയത് എന്ന് ദീപുലാലിന്റെ ബന്ധുക്കൾ ആരോപിക്കുന്നു... പൊതുപ്രവർത്തകനായ ദീപു ലാലിന്റെ അമ്മയുടെ വാക്കുകൾ കേൾക്കാം....

ആഹാര സാധനം വാങ്ങാൻ വന്ന ദീപു ലാൽ ഹോട്ടൽ ഉടമയുമായി നടന്ന സംഭാഷണത്തിൽ പരസ്പരം വാക്കേറ്റമുണ്ടായി എന്നതൊഴികെ ദീപുലാൽ ഹോട്ടൽ ആക്രമിച്ചിട്ടില്ല എന്നാണ് ദൃക്സാക്ഷി ഷൈനു പറയുന്നത്  .. 

ഹോട്ടൽ ഉടമയെ വാദിയാക്കി... ഹോട്ടൽ ആക്രമണക്കേസ് ദീപുവിന്റെ പേരിൽ രജിസ്റ്റർ ചെയ്തു.. അതോടൊപ്പം വീണ്ടും ഒരു കേസ് കൂടി ദീപുലാലിന്റെ പേരിൽ കെട്ടി ചമക്കുന്നതിനുവേണ്ടി പൂയപ്പള്ളി പൊലീസ് നടത്തിയ ഒരു നാടകമാണ് പൊതുപ്രവർത്തകനായ ദീപുലാലിന് നേരെ നടന്നത് എന്ന് ഈ സംഭവത്തിന് ദൃക്സാക്ഷിയായ ദീപു ലാലിനൊപ്പം പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത ഷൈനു പറയുന്നത് 

ഷൈനുവിന്റെ വാക്കുകൾ കേൾക്കാം....

 പോലീസ് കളിച്ച ഈ നാടകത്തിന്റെ യഥാർത്ഥ ദൃശ്യം പോലീസ് സ്റ്റേഷൻ അകത്ത് വച്ച് തന്നെ ചിത്രീകരിച്ച ദൃക്സാക്ഷിയായ ഷൈനുവിന്റെ മൊബൈൽഫോൺ പോലീസ് പിടിച്ചു വാങ്ങി.. ഇതുവരെ മൊബൈൽ ഫോൺ പൂയപ്പള്ളി പൊലീസ് തിരിച്ചു നൽകിയിട്ടില്ല....
 ഷൈനുവിന്റെ മൂന്നു മക്കളുടെയും ഓൺലൈൻ വിദ്യാഭ്യാസം ഷൈനുവിന്റെ ഫോണിലൂടെയാണ് നടക്കുന്നത്.

സംഭവം നടന്ന് ഇത്രയും ദിവസം ആയിട്ട് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം വരെ പൂയപ്പള്ളി പൊലീസ് മുടക്കി എന്നാണ് ഷൈനു ആരോപിക്കുന്നത് .

ഇന്ത്യാ മഹാരാജ്യത്ത് മാതൃകയാകുന്ന കേരള പോലീസിന് അപമാനമായി പൂയപ്പള്ളി പോലീസിൽ .. ചില ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് ആർക്ക് വേണ്ടി? 

പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യം.. എവിടെയെന്ന് കണ്ടെത്തണമെന്നും.. ദീപുവിന്റെ ബന്ധുക്കൾ ആവശ്യപ്പെടുന്നു.,..

പൂയപ്പള്ളി സ്റ്റേഷനിലെ ചില പോലീസുകാർ. ദീപുവിനെ ക്രൂരമായി പീഡിപ്പിച്ചു എന്നും ദൃക്സാക്ഷിയായ ഷൈനു പറയുന്നു...........

വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാവുന്ന ഒരു പ്രശ്നത്തെ ഇത്രമാത്രം... വഷളാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി,കേരള മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയണ്... ദീപു ലാലിന്റെ കുടുംബം.... 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.