ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

റിയാദിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ കാണാതായി. The girl went missing under mysterious circumstances in Riyadh.

റിയാദ് - ദക്ഷിണ റിയാദിൽ അൽമീനാ റോഡിൽ ദാറുൽബൈദാ ഡിസ്ട്രിക്ടിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ കാണാതായി. കഴിഞ്ഞ ദിവസം രാത്രി വീട്ടിനു സമീപത്തെ ബൂഫിയയിലേക്ക് പോയ 19 കാരി റോസാൻ വീട്ടിൽ തിരിച്ചെത്താതാവുകയായിരുന്നെന്ന് പിതൃസഹോദരൻ പറഞ്ഞു. സമീപ പ്രദേശങ്ങളിലെല്ലാം കുടുംബം തിരച്ചിലുകൾ നടത്തിയെങ്കിലും റോസാനെ കണ്ടെത്താനായില്ല.

സുരക്ഷാ വകുപ്പുകളുടെയും നാട്ടുകാരുടെയും സഹായത്തോടെ റോസാനെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കാണാതാകുമ്പോൾ ചുവപ്പ് നിറത്തിലുള്ള ബ്ലൗസ് ആണ് റോസാൻ ധരിച്ചിരുന്നത്. മാതാപിതാക്കളുടെ മൂത്ത മകളാണ് റോസാൻ. റോസാനെ കുറിച്ച് വല്ല വിവരവും അറിയുന്നവർ അതേ കുറിച്ച് 0554805424, 0556320978, 0500990846 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് അറിയിക്കണമെന്നും പിതൃസഹോദരൻ എല്ലാവരോടും ആവശ്യപ്പെട്ടു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.