പി.പി കിറ്റ്ധരിച്ച് മോഷണം കൊല്ലം ചിതറയിൽ പി.പി കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ വീടിൻറെ കാർപോർചിൽ ഇരുന്ന ബൈക്ക് മോഷ്ടിച്ചു.
മറ്റൊരു വാഹനം വരുന്നത് കണ്ടു 200 മീറ്റർ അകലെ ബൈക്ക് ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു.
ചിതറ കിഴക്കുംഭാഗം ബൗണ്ടർ മുക്കിൽ സുധീറിന്റെ ബൈക്ക് ആണ് കഴിഞ്ഞ ദിവസം രാത്രി പി. പി കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ മോഷ്ടിച്ചു കടത്തുവാന്‍ ശ്രമം നടത്തിയത്.
സുധീറിന്റ വീട്ടിൽ നിന്നും ബൈക്ക് കൊണ്ടു പോകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട്.സുഹൃത്തിൻറെ വീടിൻറെ കാർ പോർച്ചിലാണ് ബൈക്ക് സൂക്ഷിച്ചിരുന്നത്. ഇന്നലെ വെളുപ്പിനെ മൂന്ന് മണിയോടെ പി. പി കിറ്റ് ധരിച്ചെത്തിയ രണ്ടുപേർ കാർ പോർചിൽ നിന്നും വാഹനത്തിന്റെ ലോക്ക് ഒടിച്ചു ബൈക്ക് ഉരുട്ടി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
രാവിലെ ബൈക്ക് കാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 200 മീറ്ററോളം അകലെ റോഡിന്റെ വശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ചിതറ പോലീസിൽ പരാതി നൽകുകയും ചിതറ എസ്ഐ അജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും സമീപത്തെ സിസിടിവികൾ പരിശോധന നടത്തി പ്രതികളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ