*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഇൻ്റർനെറ്റ് ലഭ്യത കുറവ് പഠനം മുടങ്ങുന്നു. Lack of internet access disrupts learning.

ഏരൂർ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയായ ഇളവറാംകുഴി ,ആർ പി എൽ പ്രദേശങ്ങളിലാണ് മൊബൈൽ നെറ്റ് വർക്കും ഇൻ്റർനെറ്റും ലഭ്യമല്ല എന്ന പരാതി ഉയർന്നിരിക്കുന്നത്. നെറ്റ് ലഭിക്കാതെ വന്നതോടെ നൂറ് കണക്കിന് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്ന സാഹചര്യം ആണ് എന്ന് കുട്ടികൾ പറയുന്നു.

നെറ്റ് ലഭ്യത കുറവ് നേരിടുന്നതിനാൽ വീടുകളിൽ ഇരുന്ന് കുട്ടികൾക്ക് പ0നം നടത്തുവാൻ കഴിയുന്നില്ല . പഠനത്തിനാവശ്യമായ നെറ്റ് ലഭ്യത തേടി  കുട്ടികൾ ഉയർന്ന പാറ കെട്ടുകളെയും സമീപത്തെ റബർ തോട്ടങ്ങളെയും ആണ് ആശ്രയിക്കുന്നത്. മഴക്കാലമായതിനാൽ വഴുവഴുപ്പ് ഉള്ള പാറകൾക്ക് മുകളിലേക്ക് കുട്ടികളെ പഠിക്കുവാനായ് അയക്കുന്നത് രക്ഷിതാക്കളിൽ ഭീതിയാണ് ഉയർത്തുന്നത്.
ഇളവറാംകുഴിയിൽ നിന്നും മുന്ന് കിലോമീറ്റർ മാറി വിളക്കുപാറ, കേളൻകാവ്, കിണറ്റ്മുക്ക് പ്രദേശങ്ങളിലായ് മൂന്ന് ടവറുകൾ നിലവിലുണ്ട്. എന്നാൽ ഈ ടവറുകളിൽ നിന്നുള്ള സിഗ്നൽ സംവിധാനം ഇളവറാംകുഴിയിൽ ലഭ്യമല്ല. ടവറുകൾ സ്ത്ഥി ചെയ്യുന്നത്  താഴ്ന്ന പ്രദേശങ്ങളിൽ ആയതിനാൽ ആണ് സിഗ്നൽ ലഭിക്കാത്തത് എന്നും അടിയന്തിരമായ് പ്രശനത്തിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറകണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. 


 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.