ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സാംസ്കാരിക കൂട്ടായ്മയായ പുനലൂർ ഒഫീഷ്യൽസിൻ്റെ "അറിവിന്റെ വിളക്കുകൾ അണയാതിരിയ്ക്കട്ടെ" പദ്ധതിക്ക് തുടക്കമായി. Malayalam English sānskārika kūṭṭāymayāya punalūr ophīṣyalsinṟe "aṟivinṟe viḷakkukaḷ aṇayātiriykkaṭṭe" pad'dhatikk tuṭakkamāyi. This is the beginning of the project "Let the lights of knowledge never go out" by the Punalur Officers, a cultural association.

സാംസ്കാരിക കൂട്ടായ്മയായ പുനലൂർ ഒഫീഷ്യൽസിൻ്റെ "അറിവിന്റെ വിളക്കുകൾ അണയാതിരിയ്ക്കട്ടെ" പദ്ധതിക്ക്  തുടക്കമായി.  

നാളെയുടെ പ്രതീക്ഷ നമ്മുടെ കുട്ടികളാണ്.അവര്‍ക്ക് താങ്ങ് ആകുന്നതിന് വേണ്ടിയാണ് പദ്ധതി.
പുതിയ അദ്ധ്യയന വർഷത്തിൽ അക്ഷരവെളിച്ചം തേടി എത്തുന്ന എല്ലാ കുഞ്ഞുങ്ങൾക്കും   പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയാണ് അറിവിന്റെ വിളക്കുകൾ അണയാതിരിയ്ക്കട്ടെ" എന്ന പദ്ധതി. 

വേൾഡ്  മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് സഹകരണത്തോടെ ഗാന്ധിഭവനിൽ ആരംഭിച്ച പദ്ധതി കെ.ബി.ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.വി ഉല്ലാസ് രാജ്  അദ്ധ്യക്ഷത വഹിച്ചു.   

പുനലൂര്‍ ഒഫീഷല്‍സ് പ്രസിഡന്റ് പവിരാജ് ഗുരുകുലം സ്വാഗതം പറഞ്ഞു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, പുനലൂര്‍ ഒഫീഷല്‍സ്    ജോയിൻറ് സെക്രട്ടറി സുജിത് പ്രിൻറ് ആർട്ട്, ഭാരവാഹികളായ അഖിൽ ആനന്ദ്, ശരത് എന്നിവർ സംസാരിച്ചു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.