പൂജയുടെ കുടുംബം വാടകയ്ക്കാണ് താമസം. പെയിന്റിംഗ് തൊഴിലാളിയായ അച്ഛന് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴില്‍ ലഭ്യമല്ല.
അതുകൊണ്ടാണ് ഫോൺ വേണമെന്നുള്ള സ്വപ്നം മാറ്റിവെച്ചത്. വേണ്ടെന്നു വെച്ച ആ സ്വപ്നമാണ് ഒറ്റ ഫോൺ കോളിലൂടെ എം പി നടത്തി കൊടുത്തത്. കോൾ ലഭിച്ച ഉടൻ തന്നെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ സുകുമാരനെ വിളിച്ചു ഫോൺ ലഭ്യമാക്കാനുള്ള ക്രമീകരണം എംപി ചെയ്യുകയായിരുന്നു.
തുടർന്ന് അടുത്ത ദിവസം തന്നെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വിജയകുമാർ വീട്ടിലെത്തി വിദ്യാർത്ഥിയ്ക്ക് ഫോൺ കൈമാറി.
ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ സുകുമാരൻ, വാളക്കോട് വാർഡ് കൗൺസിലർ റഷീദ് കുട്ടി, ഷൈൻ റ്റി എസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, അനൂപ് എസ് രാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ