കുട്ടികളെ ജീപ്പില്‍ വിവിധ സ്ഥലങ്ങളിലൂടെ ചുറ്റിക്കറക്കി സ്റ്റേഷനിലെത്തിച്ച ശേഷമാണ് രക്ഷിതാക്കള്‍ക്ക് കൈമാറിയത്. കുട്ടികളുടെ മുതുകിലും മറ്റും അടിയേറ്റ പാടുകളുണ്ട്. പ്രിന്‍സിപ്പല്‍ എസ്ഐ ഉള്‍പ്പെടെ രണ്ട് ജീപ്പുകളുമായി വന്ന പൊലീസുകാരാണ് ഞായറാഴ്ച ഉച്ചയ്ക്ക് അഞ്ചുതെങ്ങിന്മൂട് യോഗീശ്വര ക്ഷേത്രാങ്കണത്തില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. ബാലാവകാശ കമ്മിഷന് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ക്ഷേത്ര വളപ്പിലിരുന്ന് ഓണ്‍ലൈന്‍ പഠനം; വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്.Online study in the temple compound; The students were brutally beaten by the police
തിരുവനന്തപുരം: നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്തതിനാല്‍ വീടിനു സമീപത്തെ ക്ഷേത്രത്തിനു സമീപമിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. ലോക്ഡൗണ്‍ ചട്ടലംഘനം ചൂണ്ടിക്കാട്ടി ലാത്തിയും കേബിളും ഉപയോഗിച്ചായിരുന്നു കാട്ടാക്കട പൊലീസിന്റെ മര്‍ദനം. ഓടുന്നതിനിടെ വീണ കുട്ടിയെ നിലത്തിട്ടു ചവിട്ടി. ബഹളം കേട്ട് ഒരു കുട്ടിയുടെ മാതാവെത്തി കരഞ്ഞു പറഞ്ഞിട്ടും ഇവരുടെ മുന്നിലിട്ടും മര്‍ദിച്ചുവെന്ന് രക്ഷിതാക്കള്‍ ഡിവൈഎസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ