TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച്‌ രണ്ടു മരണം.Pathanapuram: Two died after consuming surgical spirit in Pattazi

കൊല്ലം പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച്‌ രണ്ടു മരണം
പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച്‌ രണ്ടുമരണം.

കടുവാത്തോട് സ്വദേശികളായ പ്രസാദും മുരുകാനന്ദനുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് സംഭവം. സിഎഫ്‌എല്‍ടിസിയിലെ സര്‍ജിക്കല്‍ സ്പിരിറ്റ് മോഷ്ടിച്ച്‌ ഇവര്‍ നാലുപേരും ചേര്‍ന്ന് കഴിച്ചതായാണ് സംശയം. 

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച്‌ കൂടുതല്‍ പറയാന്‍ കഴിയുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

സര്‍ജിക്കല്‍ സ്പിരിറ്റ് കിട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് ചികിത്സാ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മുരുകാനന്ദന്‍. മുരുകാനന്ദന്റെ സുഹൃത്താണ് പ്രസാദ്. സ്പിരിറ്റ് കഴിക്കാന്‍ കൂടെ ഉണ്ടായിരുന്ന രാജീവും ഗോപിയും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സെക്യൂരിറ്റി ജീവനക്കാരനായ മുരുകേന്ദ്രന്‍ രണ്ട് ദിവസം മുന്‍പാണ് സ്പിരിറ്റ് നാട്ടിലെത്തിച്ചത്. വീട്ടില്‍ വച്ചാണ് കഴിച്ചത്. ഇന്ന് രാവിലെ മൂവരും അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.