കൊട്ടിയം തഴുത്തല റോഡിൽ വഞ്ചി മുക്കിനു സമീപം കഴിഞ്ഞ എട്ടിനായിരുന്നു അപകടം
കൊട്ടിയത്ത് നിന്നും കുണ്ടറയിലേക്ക് പോയ നീലനിറത്തിലുള്ള തവേര കാറാണ് അപകടത്തിനിടയാക്കിയത്.അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ കടന്നുകളയുകയാണ് ചെയ്തത്.
സംഭവസ്ഥലത്തുനിന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് .
വാഹനത്തിൻറെ നമ്പർ ക്യാമറയിൽ വ്യക്തമാകാത്തത് ആണ് പോലീസിനെ വലയ്ക്കുന്നത്
അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ദൃശ്യങ്ങളിൽ നിന്നും വാഹനം തിരിച്ചറിയുന്നവർ കൊട്ടിയം സ്റ്റേഷനിൽ വിവരം അറിയിക്കണം എന്ന് സ്റ്റേഷന് ഹൗസ് ഓഫീസർ അഭ്യര്‍ഥിച്ചു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. Police have intensified their search for a car that did not stop after hitting a young man traveling on a bike.
ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ