കൊല്ലം കാഞ്ഞാവെളി തൃക്കരുവ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊവിഡിന് പോലും നില്ക്കാൻ സ്ഥലമില്ലാത്ത രീതിയിലുള്ള തിക്കും തിരക്കും. സ്ലോട്ടുകൾ അനുവദിക്കുന്നതിൽ പറയുന്ന സമയത്തിന് മുൻപേ തന്നെ എത്തിചേരുന്നവരുടെ ശ്രമഫലമായാണ് ഇവിടെ വൻ തിരക്ക് രൂപപ്പെടുന്നത്. ഇവ വേണ്ട വിധത്തിൽ നിയന്ത്രിക്കാൻ ആളില്ലാത്തതാണ് ആൾതിരക്കിൻ്റെ പ്രധാന കാരണം.
കഴിഞ്ഞ ദിവസം 40 വയസ്സ് മുതൽ 44 വയസ്സുവരെയുള്ള മിക്കവർക്കും കൊവിഡ് വാക്സിനേഷൻ സൈറ്റിൽ സ്ലോട്ടുകൾ അനുവദിച്ചിരുന്നു. ഇന്ന് മാത്രമല്ല ഇവ മിക്ക ദിവസങ്ങളിലേയും കാഴ്ച്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വേണ്ട വിധത്തിൽ ആർ.ആർ.ടി വോളൻ്റിയർമാരെ നിയോഗിക്കാത്തത് മൂലവും ഇവരെ നിയോഗിച്ച സ്ഥലങ്ങളിലേക്ക് പോലീസ് പെട്രോളിംഗ് ഇല്ലാത്തതും വാക്സിനേഷൻ ക്യാംപെയിനൊപ്പം കൊവിഡ് ക്യാംപെയിനും പ്രചരിക്കുന്നതിന് കാരണമാകും.
സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് ഭാഗത്ത് നിന്നും എന്തൊക്കെ ബോധവല്‍ക്കരണം ഉണ്ടായാലും പോതുജനങ്ങള്‍ പുല്ലുവില നല്‍കുന്നതാണ് രോഗവ്യാപനത്തിന് വഴി തെളിക്കുന്നത്.
അഞ്ചാലുംമൂട് പൊലീസിൻ്റെ ശക്തമായ പ്രെട്രോളിംഗ് വേണമെന്ന ആവശ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.
ന്യൂസ് ബ്യുറോ കൊല്ലം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ