തെന്മല സി.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ വ്യാജ വാറ്റ് റെയ്ഡ്നിടക്ക് ആക്രമിച്ചു രക്ഷപ്പെട്ട പുനലൂർ പ്ലാച്ചേരി സ്വദേശി വിഷ്ണു വിജയനെ (21) പുനലൂർ ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി സൂചന.
മുൻപ് നിരവധി കേസുകളിലെ പ്രതിയായ ഇയാൾ പുനലൂരിലെ ഒരു വധശ്രമ കേസിൽ ഉൾപ്പെട്ട് ഒരു വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു.
പല തവണ പോലീസിന്റെ കയ്യിൽ നിന്ന് ഇയാൾ പിടിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു.
എ.എസ്.ഐ ബിനീഷ് പാപ്പച്ചൻ, എസ്.സി.പി.ഓ ദീപക്, സി.പി.ഓ അഭിലാഷ്, ആദർശ് എന്നിവർ ചേർന്ന പ്രത്യേക ടീം ആണ് ഇയാളെ ദിവസങ്ങളുടെ പരിശ്രമത്തിലൂടെ ഇന്ന് പുനലൂരിൽ വച്ചു പിടികൂടിയതെന്നാണ് വിവരം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ