ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പള്ളിമൺ കിഴക്കേക്കരയില്‍ കാറ്റിലും, മഴയിലും വീടിന്റെ മേൽക്കുര പുർണ്ണമായി തകർന്ന് വീണു.ആളപായമില്ല.The roof of the house in Kollam Palliman East collapsed completely due to wind and rain.

കൊല്ലം പള്ളിമൺ കിഴക്കേക്കരയില്‍ കാറ്റിലും, മഴയിലും വീടിന്റെ മേൽക്കുര പുർണ്ണമായി തകർന്ന് വീണു.ആളപായമില്ല.

ഇന്നലെ രാത്രിയിൽ ഏകദേശം ഒരു മണിയോടുകുടി ശക്തമായ കാറ്റിലും, മഴയിലും കൊല്ലം പള്ളിമൺ കിഴക്കേക്കര  ജി. എസ് ഭവനിൽ സുഭദ്ര അമ്മയുടെ വീടിന്റെ മേൽക്കുര പുർണ്ണമായി തകർന്ന് വീണു. 

ഈ സമയം സുഭദ്ര അമ്മയുടെ മകളും പിഞ്ചുകുഞ്ഞിങ്ങളും, മകനും, സുഭദ്രാമ്മയും ഉറങ്ങി കിടക്കുകയായിരുന്നു... 

വീടിന്റെ മേൽകുര വലിയ ശബ്ദത്തോടുകൂടി ഒടിയുന്ന ശബ്ദം കേട്ട് ഉണർന്നു എഴുന്നേറ്റു.. എല്ലാവരും ഓടിരക്ഷപ്പെടുകയായിരുന്നു.. ഓടുകൾ നിലത്ത് വീഴുമ്പോൾ. തലനാരിഴയ്ക്ക്... അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു പിഞ്ചുകുഞ്ഞുങ്ങൾ ഉള്‍പ്പെട്ട കുടുംബം.... 

ഈ സമയം പെരുമഴ ആയതിനാൽ. കുട്ടികളുമായി പൂർണ്ണമായും നനഞ്ഞ് തൊട്ടടുത്ത വീട്ടിൽ ഇവര്‍ അഭയം തേടുകയായിരുന്നു ...

രാവിലെ വന്നു നോക്കുമ്പോൾ വീടിന്റെ മേൽക്കൂര പൂർണമായും നിലം പതിച്ച കാഴ്ചയായിരുന്നു.. നെടുമ്പന പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.. 

ഈ ദാരുണ സംഭവം പള്ളിമൺ വില്ലേജ് ഓഫീസറെ നേരിട്ട് അറിയിക്കുകയും ചെയ്തു... 

തോരാതെ പെയ്യുന്ന ഈ പെരുമഴക്കാലത്ത് കോവിഡ് വ്യാപനം നടക്കുന്ന പശ്ചാത്തലത്തിൽ ബന്ധുവീട്ടിൽ അഭയം തേടുന്നത് എങ്ങനെ എന്ന് ചിന്തിക്കുകയാണ് ഈ കുടുംബം... 

ഈ അഞ്ചംഗ കുടുംബത്തെ കോവിഡ് കാലമായതിനാൽ ബന്ധുക്കൾ എത്രമാത്രം സംരക്ഷിക്കും എന്നുള്ളത്തും ഇവരെ അലട്ടുന്നു... 

ഈ വിഷയത്തിൽ അടിയന്തരമായി കൊല്ലം ജില്ലാ കളക്ടർ ഇടപെട്ട്... പ്രാഥമിക സഹായം എത്തിക്കുവാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് സുഭദ്ര അമ്മയുടെ ആവശ്യം ... Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.