ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പൂയപ്പള്ളിയില്‍ പ്രതിയുടെ മര്‍ദ്ദനത്തില്‍ വീണ്ടും എസ്.ഐ ക്ക് പരുക്ക്.SI again roughed up by accused in Kollam Pooyapally

കൊല്ലം പൂയപ്പള്ളിയില്‍ പ്രതിയുടെ മര്‍ദ്ദനത്തില്‍ വീണ്ടും എസ്.ഐ ക്ക് പരുക്ക്

പൂയപ്പള്ളി പൊലിസ് സ്റ്റേഷനിലുള്ളില്‍ വെച്ചായിരുന്നു പ്രതി പൊലിസുകാരെ മര്‍ദ്ദിക്കുകയും മേശയുള്‍പ്പെടെയുള്ളവ തല്ലിത്തകര്‍ക്കുകയും ചെയ്തത്. 

സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷിനാണ് അപ്രതീക്ഷിത ആക്രമണത്തില്‍ പരിക്കേറ്റത്. നെഞ്ചിലും മുഖത്തും ഇടിയേറ്റ് ബോധം നശിച്ച രാജേഷ് പോലിസ് സ്‌ററ്റേഷനില്‍ കുഴഞ്ഞ് വീണു. സഹപ്രവര്‍ത്തകര്‍ നടത്തിയ പ്രാഥമിക ശൂശ്രൂഷയിലാണ് രാജേഷിന് ബോധം തിരികെ ലഭിച്ചത്.

പിന്നീട് ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇദ്ദേഹം ഇവിടെ നിലവില്‍   ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയിലാണ് ഇത്തരത്തില്‍ ഒരാക്രമണം സ്‌റ്റേഷനിലുള്ളില്‍ അരങ്ങേറിയത്.  

ഹോട്ടല്‍ ആക്രമണ കേസില്‍ പിടിയിലായ പള്ളിമണ്‍ സ്വദേശിയായ ദീപുലാലാണ് സ്റ്റേഷനില്‍ അതിക്രമം നടത്തുകയും പൊലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തത്. 

പൊലിസ് പിടികൂടുമ്പോള്‍ പ്രതികടുത്ത മദ്യലഹരിയിലായിരുന്നു.പൂയപ്പള്ളി ജംഗ്ക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ദീപുലാലിനെ പൊലിസ് പിടികൂടിത്. 

ഇയാള്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലുള്‍പ്പെടെ കേസ് നിലവിലുണ്ടെന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം. 

പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്. ഇയാള്‍ക്കെതിരെ ഔദ്യോകിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനുള്‍പ്പെടെ കേസുകള്‍ ചുമത്തും. 

രണ്ട് ദിവസം മുന്‍പാണ് ലോക്ക് ഡൗണ്‍ പരിശോധനക്കിടെ ഇതേ സ്റ്റേഷനിലെ എസ്.ഐ സന്തോഷ്‌കുമാറിനും ഹോംഗാര്‍ഡ് പ്രദീപിനും പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കാറിലെത്തിയ നാല് അംഗ സംഘമായിരുന്നു വെളിയത്ത് വാഹന പരിശോധനക്ക് നിന്ന പൊലിസുദ്യേഗസ്ഥരെ ആക്രമിച്ചത്. 

ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും നാല് കുപ്പി വാറ്റ് ചാരായം കണ്ടെത്തിയിരുന്നു. അന്ന് ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേരും ചികിത്സയില്‍ കഴിയവേയാണ് ഒരാഴ്ച പോലും കഴിയും മുമ്പേ സുരക്ഷാഭീഷണി ഉയര്‍ത്തി സ്റ്റേറ്റഷനുള്ളില്‍ തന്നെ പൊലിസിന് നേരെ ആക്രമണമുണ്ടായത്. 

ന്യൂസ്‌ ഡസ്ക് കൊല്ലം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.