ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചല്‍ ക്ലാസിക് ഐ.ടി.ഐ ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്.The students came forward with serious allegations against the Kollam Annal Classic ITI.

കൊല്ലം അഞ്ചല്‍ ക്ലാസിക് ഐ.ടി.ഐ ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി വിദ്യാര്‍ഥികള്‍ രംഗത്ത്.അമിത ഫീസ്‌ ഈടാക്കുകയും എന്നാല്‍ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത അധ്യാപകരുടെ ക്ലാസും ആണെന്നും പരാതി.നിരവധി കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ്തടഞ്ഞു വെച്ചിരിക്കുന്നതായും പരാതിയുണ്ട്.

അഞ്ചല്‍ ക്ലാസിക്കൽ ഐ.ടി.ഐക്കെതിരെ അവിടെ പഠിച്ച നിരവധി  വിദ്യാർത്ഥി വിദ്യാർത്ഥിനികള്‍ തന്നെ സോഷ്യൽ മീഡിയയിയില്‍ വ്യാപക ആരോപണമായി രംഗത്തെത്തി.

അഞ്ചല്‍ കരവാളൂര്‍ സ്വദേശി രേഷ്മയാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം പരാതി ഉന്നയിച്ചത്.

തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകട്ടെ എന്ന് കരുതി പഠിപ്പിക്കുവാന്‍ വേണ്ടി  താലിമാല പോലും പണയം വെച്ച് ഫീസ്‌ അടച്ച രക്ഷകര്‍ത്താക്കള്‍ ഉണ്ട്.

തുടര്‍ന്ന് പത്തനാപുരം സ്വദേശി റെനി,വിളക്കുപാറ സ്വദേശിനികളായ  ചിത്രകല, സംഗീത  കുരുവിക്കോണം സ്വദേശി നിത എന്നിവര്‍ പരാതിയുമായി രംഗത്തെത്തി. 24,000 രൂപ ഫീസ്‌ പറഞ്ഞ് ധാരണയായി 36,000 രൂപ വാങ്ങിയെന്നും അതില്‍ അഡ്മിഷന്‍ ഫീസ്‌ ഇനത്തില്‍ 5,000 രൂപയും പരീക്ഷാ ഫീസ്‌ ഇനത്തില്‍ 2,000 രൂപയും ഈടാക്കിയതായും ചിത്രകലയും റെനിയും പറയുന്നു.

ടാലി പഠിക്കുവാന്‍ ചെന്ന കുട്ടികളെ സി.ഓ.പി.എ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ടാലി രണ്ടു ദിവസം കൊണ്ട് പഠിപ്പിച്ചു തീര്‍ത്തു എന്നും സംഗീത പറയുന്നു.

വിദ്യാർത്ഥികളിൽ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ വളരെ കൂടുതല്‍ തുക ഫീസ് ഈടാക്കി എന്നും പരീക്ഷാ ഫീസുകളിൽ  സർക്കാർ നിശ്ചയിച്ചതിൽ നിന്നും വലിയ തുകയാണ്  ക്ലാസിക് ഐടിഐ മാനേജ്മെൻറ് വിദ്യാർത്ഥികളിൽ നിന്നും വാങ്ങിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.സ്കോളര്‍ഷിപ്പ്‌ ലഭിച്ച വിദ്യാര്‍ഥികളില്‍ നിന്നും കമ്മീഷന്‍ ഇനത്തിലും അഞ്ഞൂറ് രൂപ വീതം വാങ്ങിയതായും കുട്ടികള്‍ പറയുന്നു.

കൂടാതെ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത അധ്യാപകരാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ നയിച്ചതെന്നും ഇത് പരീക്ഷകളിൽ വിദ്യാർഥികൾക്ക് തോൽവിക്ക് കാരണമായെന്നും രക്ഷകര്‍ത്താക്കളും പറയുന്നു.

കൊറോണ മൂലം ലോക് ഡൌണ്‍ ആയ സമയത്ത് ഓണ്‍ലൈന്‍ ക്ലാസ് നടത്താതെ കുട്ടികളില്‍ നിന്നും ഒരു ഇളവും നല്‍കാതെ ഫീസ്‌ ഈടാക്കി.

ഈ കോഴ്സ് കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പണം പോയതല്ലാതെ യാതൊരു പ്രയോജനവും ഉണ്ടായില്ല എന്ന് കുട്ടികളുടെ രക്ഷകര്‍ത്താക്കളും പരാതിപ്പെടുന്നു.

വിദ്യാര്‍ഥികള്‍ ക്യാമ്പസിന് പുറത്ത് പോലും സംസാരിക്കാന്‍ പാടില്ല.വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യാന്‍ പാടില്ല.ക്ലാസിക് ഐ.ടി.ഐ എന്ന സ്ഥാപനത്തെക്കുറിച്ച് പുറത്ത് പറയാന്‍ പാടില്ല.തുടങ്ങി നിരവധി നിയമങ്ങള്‍ വേറെയും.തൊട്ടതിനും പിടിച്ചതിനും എല്ലാം അമിതമായ ഫീസ്‌ ഈടാക്കുന്ന മാനെജ്മെന്റ് കുട്ടികളോട് കടുത്ത മനുഷ്യാവകാശ ലംഘനം ആണ് നടത്തിയിട്ടുള്ളത് എന്നും ആരോപണമുണ്ട്.

വിഷയം രഹസ്യമായി ഒത്തുതീര്‍പ്പ് ആക്കുവാനുള്ള നീക്കവും മാനെജ്മെന്റ് ഭാഗത്ത് നിന്ന് ഉണ്ടെന്ന് അറിയുന്നു.അതിനായി ചില രാഷ്ട്രീയപരമായി ഒത്തു തീര്‍പ്പ്‌ ഇടപെടലുകള്‍ നടത്തുവാനുള്ള നീക്കമാണ് ഉള്ളത് എന്ന് പറയപ്പെടുന്നു.

ഇനിയും കൂടുതല്‍ കുട്ടികള്‍ വഞ്ചിക്കപ്പെടാതെ ഇരിക്കുവാന്‍ അധികാരികളുടെ ഭാഗത്ത് നിന്നും സമഗ്രമായ അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണം എന്നുള്ളതാണ് വിധ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആവശ്യം.

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.