ഇന്ന് സ്കൂളുകളിൽ പ്രവേശനോത്സവം . പക്ഷേ മുളളുമല കിഴക്കേ വെള്ളം തെറ്റി വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം കിട്ടാക്കനി. മൊബൈലിന് നെറ്റ് വര്‍ക്കില്ല കൂടാതെ വൈദ്യുതി മുടക്കവും.
കൊല്ല്ലം പത്തനാപുരം മുളളുമല കിഴക്കേ വെള്ളം തെറ്റി വനവാസി ഗിരിജൻ കോളനിയിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കത്തിൽ . സ്കൂള്‍ അധിക്യതര്‍ പോലും തിരിഞ്ഞ് നോക്കാതായതോടെ വനവാസി ഊരില്‍ ഓണ്‍ലൈന്‍ പഠനം ഏതാണ്ട് നിലച്ച മട്ടാണ്.
മെബൈലിന് കവറേജ് ഇല്ലാത്തതും അടിക്കടി മുടങ്ങുന്ന വൈദ്യുതിയുമാണ് വനവാസി ഊരിലെ കുട്ടികളുടെ പഠനം മുടക്കിയത്.
പ്രദേശത്ത് ടവര്‍ സ്ഥാപിച്ച് നെറ്റ് വര്‍ക്ക് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് കാലങ്ങളായി പറഞ്ഞ് പറ്റിച്ച ജനപ്രതിനിധികള്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് മുളളുമല . കിഴക്കേ വെള്ളം തെറ്റി വനവാസി കുടുംബങ്ങള്‍.
ആശുപത്രിയില്‍ പോകുന്നതിനും മറ്റ് അത്യാവശ്യങ്ങൾക്കുമായി വാഹനം വിളിക്കാൻ പോലും മൊബൈലിൽ ബന്ധപ്പെടാൻ പറ്റാത്ത സ്ഥിതിയാണ് ഇവിടെ. മിക്ക വീടുകളിലും ഇപ്പോഴും ടി വിയോ മൊബൈലോ ഇല്ലാത്ത സ്ഥിതിയുമുണ്ട്.
പിറവന്തൂര്‍ പഞ്ചായത്തിലെ കിഴക്കേ വെള്ളം തെറ്റി ചെമ്പനരുവി വാര്‍ഡില്‍ ഉള്‍പ്പെടുന്ന കോളനികളിൽ ഒന്നാം ക്ലാസ് മുതൽ ഡിഗ്രി തലം വരെയുള്ള കുട്ടികളുടെ പഠനമാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്.
വിവിധ ഭരണാധികാരികള്‍ മാറി മാറി ഭരിച്ചു വരുന്ന വാര്‍ഡില്‍ വനവാസികളോട് എന്നും അവഗണന മാത്രമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കുട്ടികളുടെ പഠനത്തിനായി റേയ്ഞ്ച് നോക്കി വന്യമ്യഗളുളള വനത്തിലേക്ക് പോകേണ്ട അവസ്ഥയാണ്. നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ജനപ്രതിനിധികൾ തിരിഞ്ഞ് നോക്കിയട്ടില്ലന്നും ആക്ഷേപമുണ്ട്.
പുതിയ അദ്ധ്യയന വർഷത്തിലെങ്കിലും പഠനത്തിന് സൗകര്യമൊരുക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. നൂറ് കണക്കിന് കുടുംബങ്ങൾ കഴിയുന്ന വനവാസി ഊരുകളിൽ നൂറിലധികം വിദ്യാർത്ഥികളുണ്ട്.
വനമേഖലയിൽ പെൺകുട്ടികളടക്കം ആന, കരടി, കാട്ടുപോത്ത്, പന്നി ഉൾപ്പെടെ വന്യമൃഗ ശല്യമുള്ള വനമദ്ധ്യത്തിലെ ഉയർന്ന പ്രദേശത്ത് പാറയ്ക്ക് മുകളിലോ മരത്തിന് മുകളിലോ ഓൺലൈൻ പഠനത്തിനും മറ്റ് അത്യാവശ്യങ്ങൾക്കും മൊബൈൽ കവറേജിനായി കയറേണ്ട സ്ഥിതിയാണ് ഇവര്‍ക്ക്'.
ഓരോ തിരഞ്ഞെടുപ്പിലും മോഹന വാഗ്ദാനങ്ങളുമായി രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും എത്താറുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരും തിരിഞ്ഞ് നോക്കാറില്ലന്നും ആക്ഷേപമുണ്ട്. കോളനി ഊരുകളിൽ നിരവധിയായ ദുരിതങ്ങൾ ഉണ്ടെങ്കിലും കുട്ടികൾക്ക് പഠിക്കാനുള്ള അവകാശമെങ്കിലും ഒരുക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
ആദിവാസി മേഖലയ്ക്കായി ഒട്ടനവധി സർക്കാർ പദ്ധതികളുണ്ടെങ്കിലും യാതൊരു പരിഗണനയോ സഹായങ്ങളോ ലഭിക്കാറില്ലന്നും ആക്ഷേപമുണ്ട്.
സുബി ചേകം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ