റിയാദ്- കോവിഡ് ബാധിച്ച് രണ്ട് മാസത്തോളം റിയാദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ തിരുവനന്തപുരം ചടയമംഗലം സ്വദേശി ഷമീന മന്‍സിലില്‍ കാദര്‍ കുട്ടി ഹംസയെ (62) പ്ലീസ് ഇന്ത്യ ഇടപെട്ട് നാട്ടിലെത്തിച്ചു. റിയാദില്‍നിന്ന് 180 കിലോമീറ്റര്‍ അകലെ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് പക്ഷാഘാതത്തെ തുടര്‍ന്ന് സംസാരശേഷി നഷ്ടമായിരുന്നു.
ശരീരം പൂര്‍ണമായി തളര്‍ന്ന് ഗുരുതരനലിയിലായിരുന്ന ഇദ്ദേഹത്തെ കുറിച്ച് ഹോസ്പിറ്റലിലെ മലയാളി സ്റ്റാഫാണ് വിവരങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് സ്പോണ്‍സറെ കണ്ടെത്തി ഫൈനല്‍ എക്സിറ്റ് വാങ്ങിയ ശേഷം വന്ദേഭാരത് ചാര്‍ട്ടേഡ് വിമാനത്തിലാണ് നാട്ടിലെത്തിച്ചത്.
കൂടെ ജോലി ചെയ്തിരുന്ന പ്രസാദാണ് ഇദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നത്. കോവിഡ് ബാധിച്ച വെന്റിലേറ്ററിലായിരുന്നതിനാല്‍ പിന്നീട് കാണാന്‍ കഴിഞ്ഞിരുന്നില്ല.
പ്ലീസ് ഇന്ത്യ വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ ചെയര്മാന് ലത്തീഫ് തെച്ചി, ഡിപ്ലോമാറ്റിക്ക് ജനറല്‍ സെക്രട്ടറി അന്‍ഷാദ് കരുനാഗപള്ളി, സൗദി നാഷണല്‍ കമ്മിറ്റി അംഗം സഫീര്‍ ത്വാഹ ആലപ്പുഴ എന്നിവരാണ് ഫൈനല്‍ എക്സിറ്റും ടിക്കറ്റും ലഭ്യമാക്കി കാദര്‍ കുട്ടി ഹംസയെ നാട്ടിലെത്തിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ