ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കേരളത്തില്‍ വ്യവസായം തുടങ്ങുന്നതിനും അത് നിലനിര്‍ത്താനും എന്ത് കൊണ്ട് കഴിയുന്നില്ല ?. Why is it not possible to start and maintain a business in Kerala?

കേരളത്തില്‍ വ്യവസായം തുടങ്ങുന്നതിനും അത് നിലനിര്‍ത്താനും എന്ത് കൊണ്ട് കഴിയുന്നില്ല ?. അനേക സംരംഭകര്‍ കേരളത്തെ ഉപേക്ഷിക്കുന്നതെന്ത് ?.ദൈവത്തിന്റെ സ്വന്തം നാടാണ് പക്ഷേ ? ...സംരംഭകര്‍ എന്താണ് കേരളത്തെ തഴയുന്നത് കാരണം ?...ഉദ്യോഗസ്ഥ ഭരണം ആണോ കാരണം ? .
കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ പണം മുടക്കിയ പ്രവാസികളില്‍ ചിലര്‍ മരണത്തില്‍ അഭയം തേടിയിട്ടുണ്ട്.എന്താണ് കാരണം.മുന്‍വിധി ഇല്ലാതെ പോസ്റ്റ്‌ വായിക്കുക.
 
കാരണങ്ങള്‍ വിശദീകരിക്കുന്നു പുനലൂര്‍ സ്വദേശിയും പ്രവാസി വ്യവസായിയും ആയ സുരേഷ് എസ്.പി.
 
അദ്ദേഹത്തിനെ ഫേസ്ബുക്ക് പോസ്റ്റ്‌....    
 
എന്നോടു പലരും പലപ്പോഴായി ചോദിക്കുന്നതാണ് എന്തുകൊണ്ട് നാട്ടിൽ ബിസിനെസ്സ് ഒന്നും തുടങ്ങുന്നില്ല എന്ന്‌, അന്യ സംസ്ഥാനത്തോ അന്യരാജ്യത്തോ മാത്രം ഒതുങ്ങിക്കൂടിയാൽ മതിയോ എന്ന്‌.
അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയും ഒപ്പം എന്റെ ചില അനുഭവങ്ങളും തിരിച്ചറിവുകളും ആഗ്രഹങ്ങളും ആണ് ഈ പോസ്റ്റ്..
Increase employment opportunities and reduce criminals
 
"തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കൂ കുറ്റവാളികളുടെ എണ്ണം കുറക്കു"
എത്രപേർ ഈ പറഞ്ഞതിനെ മനസിലാക്കും എന്നെനിക്കറിയില്ല പക്ഷേ ഒരു പച്ചയായ യാഥാർഥ്യം ആണിത് ഏത് രാജ്യം വേണെമെങ്കിലും എടുത്തുനോക്കു ജോലി സാധ്യതകൾ ഇല്ലാത്ത, ജോലിയില്ലാത്ത ആളുകൾ കൂടുതലായുള്ള രാജ്യങ്ങളിൽ ആണ് ഏറ്റവും കൂടുതൽ ക്രിമിനലുകളും കുറ്റകൃത്യങ്ങളും ഉള്ളത്, കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യം ഇല്ല, ജീവിക്കാനുള്ള വഴികൾ അടയുമ്പോഴാണ് പലരും കുറ്റകൃത്യങ്ങളിലേക്കു തിരിയുന്നത് എന്നത് ഒരു യാഥാർഥ്യം തന്നെയാണ്. 
ഇത്തരക്കാർക്ക് അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ ആ രാജ്യം പുറകിലേക്കെ വളരുകയുള്ളൂ.
കാൽ നൂറ്റാണ്ടിലേറെയായി GCC രാജ്യങ്ങളിൽ ബിസിനസ്‌ നടത്തി പോരുന്ന ഒരാൾ എന്ന നിലയിൽ ചിലതൊക്കെ പറഞ്ഞു തന്നെ പോകണം എന്ന് തോന്നിയതിനാലാണ് ചിലതൊക്കെ ഇവിടെ വിവരിക്കുന്നത്, ബിസിനസ് ആവശ്യങ്ങൾക്കായി പലപ്പോഴായി അൻപതിൽപരം രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടിയിട്ടുള്ള വ്യക്തിയാണ് ഞാൻ, അങ്ങ് ജപ്പാൻ മുതൽ ഇങ്ങ് ശ്രീലങ്ക വരെ അതിൽ പെടും, ബിസിനെസ് സംരംഭകരെ ഓരോ രാജ്യങ്ങൾ സ്വീകരിക്കുന്ന രീതികൾ കാണുമ്പോള്‍ അതിശയപ്പെട്ടു പോകാറുണ്ട്. എന്റെ എല്ലാ സന്ദർശനങ്ങളും മിക്കപ്പോഴും വലിയ വലിയ ഫാക്ടറികളാകാറാണ് പതിവ്, പലരാജ്യങ്ങളും സുരക്ഷക്കും പ്രകൃതിയെ സംരക്ഷിക്കുന്നതിനും കൊടുക്കുന്ന പ്രാധാന്യം വളരെ വലുതാണ്.
നമുക്കും ഉണ്ട് എല്ലാനിയമങ്ങളും സംവിധാനങ്ങളും പക്ഷേ എല്ലാം പേപ്പറിൽ മാത്രം ആണെന്നതാണ് സത്യം, അതൊക്കെ മാറേണ്ടിയിരിക്കുന്നു.
നമ്മളിൽ പലർക്കും അറിയാം യുറോപ്യൻ രാജ്യങ്ങളിലേക്കു തൊഴിൽ തേടിപോകുന്നവരോ അല്ലെങ്കിൽ അവിടെ ബിസിനെസ്സ് ചെയ്യുന്നവരോ ഒരു പരിധി വരെ തിരികെ നാട്ടിൽ വന്ന്‌ നാടിന്റെ ചുറ്റുപാടിൽ ജീവിക്കണം എന്തെങ്കിലും ബിസിനസ്‌s നാട്ടിൽ തുടങ്ങണം തിരികെ നാട്ടിൽ വന്നു സെറ്റിൽ ആകണം എന്ന് ആഗ്രഹിക്കാത്തവരാണ് (ഇത് ഞാൻ പറയുന്നത് ഒരു തെറ്റായ അർത്ഥത്തിൽ അല്ല, യൂറോപ്യൻ രാജ്യങ്ങളിലെ ചുറ്റുപാടുകളിൽ ചെന്ന് പെടുന്നവർ പലകാരണങ്ങളാൽ അവരുടെ ശിഷ്ടകാലവും ഒപ്പം പുതിയ തലമുറയുടെ ജീവിതവും അവിടെത്തന്നെ കഴിയാൻ ആണ് ആഗ്രഹിക്കുക അതൊരു യാഥാർഥ്യം ആണ്).
 
എന്നാൽ ഗൾഫ് മേഖലകളിൽ ജോലി ചെയ്യുന്നവരും ബിസിനസ്‌ നടത്തുന്നവരും എപ്പോഴും സ്വന്തം നാട് എന്ന ചിന്തയുള്ളവരും എപ്പോഴായാലും നാട്ടിൽ തിരികെയെത്തി അവസാനകാലം എങ്കിലും നാട്ടിൽ കഴിയണം എന്ന്‌ ചിന്തിക്കുന്നവരും ആണ്. അതുകൊണ്ട് തന്നെ എന്റെയും സ്വപ്നം അതുതന്നെ ആയിരുന്നു ആ ചിന്തയുടെ ഭാഗമായി 2010 ന് ശേഷം നാട്ടിൽ പലപ്രദേശങ്ങളിലായി ബിസിനെസ് ആവശ്യത്തിനായി സ്ഥലങ്ങൾ വാങ്ങുകയും ബിൽഡിങ്ങുകൾ പണിയാൻ തീരുമാനിക്കുകയും ചെയ്തു. 
 
എന്നാൽ തുടക്കം മുതൽ എല്ലാഭാഗങ്ങളിൽനിന്നും പ്രതികൂലമായ അനുഭവങ്ങൾ ആണ് നേരിടേണ്ടി വന്നത് എന്നോട് ഒരുപാട് അടുപ്പമുള്ള പലർക്കും ഞാൻ അനുഭവിച്ച മാനസിക സമ്മർദങ്ങൾ അറിയാവുന്നതാണ്. എവിടെ തിരിഞ്ഞാലും കൈക്കൂലി അതില്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥ പ്രത്യേകിച്ചു ഗൾഫുകാരൻ ആണെന്നുകൂടി കേട്ടാൽ പിന്നെ ചോദ്യം ഇരട്ടിയായി ഇനി കൈക്കൂലി കൊടുക്കില്ലന്ന് വാശിപിടിച്ചാലോ ഒന്നും നടത്താൻ സമ്മതിക്കില്ല. 
ഇല്ലാത്ത നിയമങ്ങൾ കൊണ്ടുവന്ന് മണിച്ചിത്രത്താഴിട്ടു പൂട്ടും, ഒപ്പം ഓഫീസുകൾ കയറിയിറങ്ങി ആയുസ്സ് തീർക്കും അവസാനം ഗതികെട്ട് ഒക്കെ പാതിവഴിൽ ഉപേക്ഷിക്കേണ്ടിയും വരും എന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. കൈക്കൂലി കൊടുത്തോ ആരുടെയും കാല്‌ പിടിച്ചോ ഒന്നും നേടേണ്ട എന്ന തീരുമാനം എന്റെ പിന്മാറ്റത്തിന്റെ ആക്കം കൂട്ടി അങ്ങനെ പ്രോജക്ട് ഉപേക്ഷിക്കേണ്ടിയും വന്നു.
 
പല വിദേശ നിക്ഷേപകരും പറയാറുണ്ട് കേരളത്തിൽ ഒന്നും ചെയ്യാൻ രാഷ്ട്രീയക്കാർ സമ്മതിക്കില്ല എന്ന് എന്നാൽ എന്റെ അനുഭവത്തിൽ രാഷ്ട്രീയക്കാർ ആത്ര വലിയ പ്രശ്നക്കാർ അല്ല എന്നുതന്നെ വേണം പറയാൻ ഒരുപറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥർ എല്ലാത്തിലും മുട്ടാത്തർക്കങ്ങൾ പറഞ്ഞ് വഴിതടസ്സപ്പെടുത്തുന്നു. 
അവരുടെ അധികാരവും ദാർഷ്ട്യവും ആണ് ഇന്ന് നടന്നു കൊണ്ടിരുന്ന പല സംരംഭങ്ങൽ പോലും നിന്നു പോകാൻ തന്നെ കാരണം പുതിയൊരു പ്രോജക്ടുമായി കേരളത്തിലേക്ക് വരാൻ ഭയമാണ് ഇന്ന് പലർക്കും. 
ഈ ഉദ്യോഗസ്ഥരെ നേരിട്ടു കൊണ്ട് ഒരു പടിപോലും മുന്നോട്ടു പോകാൻ ആർക്കും കഴിയില്ല ഒരു ചെറുവിരൽ പോലും അവർക്കെതിരെ അനക്കാൻ ആർക്കും പറ്റില്ല. 
അവർക്ക് കണ്ണടച്ച് പിന്തുണ കൊടുക്കാൻ യൂണിയനുകൾ ഉണ്ട് രാഷ്ട്രീയ ഭേദമെന്യേ യൂണിയൻ നേതാക്കൻമാരുണ്ട് അവിടെ ഞാൻ അടങ്ങുന്ന ആളുകളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കാറ്റിൽ പറത്തപ്പെടുകയെ ഉള്ളു ആർത്തി മൂത്ത കുറച്ച് ഉദ്യോഗസ്ഥരെ നിലക്ക് നിർത്തിയാൽ തന്നെ പലതിനും പരിഹാരം ഉണ്ടാവും. 
അളവിൽ കൂടുതൽ സമ്പാദ്യം ഉള്ളവനെ പിടിച്ചകത്തിടണം അതിനുള്ള കർശനനിയമങ്ങൾ കൊണ്ടു വരണം എങ്കിലെ ഇനിയും പുതുതായി വരുന്ന തലമുറയിൽ പെട്ടവരെങ്കിലും സത്യസന്ധമായി കാര്യങ്ങളെ കാണാൻ പഠിക്കു.
രാജ്യത്തിന്റെ നികുതി വരുമാനത്തിന്റെ 60% വും ചിലവിടുന്നത്‌ ഈ വർഗ്ഗത്തിന്റെ ശമ്പളത്തിനും അവരുടെ മറ്റു പരിപാലനങ്ങൾക്കും പെൻഷൻ കൊടുക്കുന്നതിനും വേണ്ടിയാണ് അതുകൊണ്ട് തന്നെ ജനങ്ങളോടുള്ള ഇമ്മാതിരി ചൂഷണങ്ങൾ ഒരുതരത്തിലും അനുവദിക്കാൻ പടുള്ളതല്ല, 
എല്ലാ ഉദ്യോഗസ്ഥരും അങ്ങനെ ആണെന്നല്ല എന്നാൽ 70% പേരും ഒരു ഉളുപ്പും ഇല്ലാതെ കണ്ടവന്റെ അധ്വാനത്തിൽ കയ്യിട്ടു വാരി തിന്നുന്ന ചെറ്റകൾ ആണ്. 
തിരുവനന്തപുരത്ത് ബില്‍ഡിംഗ്‌ പെർമിറ്റിനു വേണ്ടി ഉള്ള  ഫയൽ ഒരുമാസം കഴിഞ്ഞിട്ടും അനങ്ങാതിരുന്നതിനെ പറ്റി അന്വേഷിച്ചപ്പോൾ പറഞ്ഞത് ഫയലുകൾ നീങ്ങണമെങ്കിൽ ആദ്യം 3 ലക്ഷം രൂപ കൈക്കൂലി കൊടുക്കണം എന്നാണ്.
ഇത്തരം ഒരുപാട് അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഓഫീസിൽ 10 പേർ ഉണ്ടെങ്കിൽ അതിൽ മൂന്നുപേർ സത്യസന്ധര്‍ ആയിട്ട് എന്ത് കാര്യം, അവരെകൂടി മറ്റുള്ളവർ ചീത്തയാക്കും. ഇനി അവർ വേറിട്ടു നിന്നാൽ അവരെ തുരങ്കം വച്ചു പുറത്ത് ചാടിക്കും അതാണ് അവസ്ഥ.
 
ഏതൊരു രാജ്യത്തും വികസനം ഉണ്ടാവണം എങ്കിൽ അവിടെ പുതിയ പുതിയ ആശയങ്ങളോടെ നല്ല നല്ല ധാരാളം സംരംഭകർ വരണം പ്രവര്‍ത്തി പരിചയവും സമ്പത്തും ഉള്ളവർ മുന്നിലേക്ക് വരണം അതിനുള്ള അവസരങ്ങൾ തുറന്നു കൊടുക്കണം. എങ്കിലേ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുള്ളൂ തൊഴിൽ അവസരങ്ങൾ ഉണ്ടായാലേ ജീവിതനിലവാരം ഉയരു. നാട്ടിൽ തന്നെ ഉയർന്ന നിലവരമുള്ള തൊഴിലവസരങ്ങൾ ഉണ്ടായാൽ മറ്റുരാജ്യങ്ങളിൽ തൊഴിൽ തേടിപോകേണ്ട ആവശ്യംതന്നെ ഇല്ലാതാവും. 
പതിനായിരക്കണക്കിന് മലയാളികൾ ഇന്ന് ഗൾഫ് മേഖലകളിൽ ബിസിനെസ്സ് ചെയ്യൂന്നുണ്ട് എന്തുകൊണ്ട് അവരുടെ മുന്‍പരിചയം ഉപയോഗപ്പെടുത്തി ഒരു നവകേരളം കെട്ടിപ്പടുത്തു കൂടാ .നല്ല പ്ലാനുകൾ ഉണ്ടാക്കി സംരംഭകരെ നാട്ടിലേക്ക് ആകർഷിച്ച് അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുത്താൽ കേരളത്തിൻറെ മുഖച്ഛായതന്നെ മാറില്ലേ.. 
ഉറപ്പായും മാറും ആദ്യം അതിനു വേണ്ടത് ജനപ്രതിനിധികൾ മുതൽ ഭരണസിരാകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങി എല്ലാ കാര്യങ്ങളിലും ശ്രദ്ധകൊടുത്തു കൊണ്ടുള്ള ഒരു മാസ്റ്റർ പ്ലാൻ ആണ് വേണ്ടത് സമരം ചെയ്യാനുള്ള യൂണിയനുകളല്ല വേണ്ടത്, മറിച്ച് തൊഴിലാളിക്ക് മാന്യമയ വേതനം ഉറപ്പുവരുത്തുന്ന നിയമങ്ങളാണ് ശക്തമായ നിയമം ഉണ്ടെങ്കിൽ അത് പാലിക്കപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്തുന്ന ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ ഒരിക്കലും കേരളം പുറകിലേക്ക് പോകില്ല ഒരു സംശയവും വേണ്ട കേരളം ഒരു 5 കൊല്ലം കൊണ്ട്‌ പിടിച്ചാൽ കിട്ടാത്തതുപോലെ മാറിയിരിക്കും.
ബിസിനെസ്സ് നടത്തുന്നവരെല്ലാം ബൂർഷ്വാകളാണെന്ന മുൻവിധി ഉപേക്ഷിക്കാം, 
തൊഴിലാളിയും തൊഴിൽ ദാതാവും പരസ്പരം സഹകരിച്ചു പോയെങ്കിൽ മാത്രമേ ഏതൊരു പ്രസ്ഥാനവും വിജയിക്കുകയുള്ളൂ. 
തൊഴിലെടുക്കാൻ ആളുകൾ ഉണ്ടെങ്കിലേ ഒരു പ്രസ്ഥാനം നിലനിൽക്കു, ഒപ്പം തൊഴിൽ ശാലകൾ ഉണ്ടെങ്കിലേ അവസരങ്ങളും ഉണ്ടാകു.
ഇനിയും പോസിറ്റീവ് ആയി ചിന്തിച്ചില്ല എങ്കിൽ അന്യസംസ്ഥാനത്തു നിന്നു വരുന്ന വിഭവങ്ങളും നോക്കി കണ്ണുംനട്ടിരിക്കാം ഒപ്പം മറ്റുസംസ്ഥാനങ്ങളുടെ വളർച്ച നോക്കി വെള്ളം ഇറക്കുകയും ആവാം..
ഓർക്കുക കേരളം പോലെ ഇത്രയും പ്രകൃതി സമ്പത്തുള്ള ഒരു സ്ഥലം ലോകത്ത്തന്നെ വേറെ ഇല്ല അതിനെ മലീമസമാക്കാതിരിക്കാം നമുക്ക്..
"ഭാരതമെന്നു കെട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ"

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.