ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇനി തോന്നിയത് പോലെ വീട് വാടകക്ക് നല്‍കാന്‍ ആവില്ല. എല്ലാ വാടകചീട്ടുകളും ജില്ലാ അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.You can't rent the house as you want. All rental cards should be registered with the District Authority.

ഇനി തോന്നിയത് പോലെ വീട് വാടകക്ക് നല്‍കാന്‍ ആവില്ല. എല്ലാ വാടകചീട്ടുകളും ജില്ലാ അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.

ഇനി വാടകക്കാരന്‍ ഒഴിഞ്ഞുപോകില്ലെങ്കില്‍ ആദ്യ രണ്ട് മാസം ഇരട്ടി വാടകയും പിന്നെ നാല് മാസം നാലിരട്ടി വാടകയും നല്‍കണം; എല്ലാ വാടകചീട്ടുകളും ജില്ലാ അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം; അഡ്വാന്‍സ് വാങ്ങേണ്ടത് രണ്ടു മാസത്തെ മാത്രം; വാടക നിയമത്തില്‍ പൊളിച്ചെഴുത്തു നടത്തി കേന്ദ്ര നിയമം

അടഞ്ഞുകിടക്കുന്ന വീടുകള്‍ വാടകയ്ക്കു നല്‍കാന്‍ ഉടമകളെ പ്രേരിപ്പിക്കാനും വീടില്ലാത്തവര്‍ക്കു കൂടുതല്‍ താമസസ്ഥലങ്ങള്‍ ലഭ്യമാകാനും സഹായകരമാകുന്ന രീതിയില്‍ മാതൃകാ വാടക നിയമത്തിന് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. വീട് വാടകയ്ക്കു നല്‍കുമ്ബോള്‍ രണ്ട് മാസത്തെ തുകയാണ് അഡ്വാന്‍സായി വാങ്ങേണ്ടത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് മാതൃകാ വാടക നിയമം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങളുണ്ടാക്കുകയോ ചെയ്യണം. ഈ മേഖലയെ ലാഭകരമായ വിപണിയായി മാറ്റുകയെന്ന ഉദ്ദേശ്യമാണ് പുതിയ നിയമത്തിനു പിന്നിലുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

വാടകക്കാരന്‍ ഒഴിഞ്ഞു പോകുന്നില്ലെങ്കില്‍ ആദ്യ രണ്ട് മാസം ഇരട്ടി വാടകയും പിന്നയുള്ള നാല് മാസം നാലിരട്ടി വാടകയും നല്‍കാന്‍ നിര്‍ദേശിക്കുന്നതാണ് പുതിയ മാതൃകാ വാടക നിയമം. എല്ലാ വാടകച്ചീട്ടുകളും ജില്ലാ അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിക്കുന്നു.

കരാറിലെ ഏതെങ്കിലും കക്ഷി മരിച്ചാല്‍ അവകാശികള്‍ക്ക് കരാര്‍ ബാധകമാണെന്നും വാടകച്ചീട്ടിനൊപ്പം നല്‍കേണ്ട അഡ്വാന്‍സ് തുക രണ്ട് മാസത്തെ വാടകത്തുകയ്ക്ക് സമാനമായ സംഖ്യയെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ചുനല്‍കിയ കരടു നിയമത്തില്‍ നിര്‍ദേശിക്കുന്നു. കരടുനിയമം 2019 ല്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു നല്‍കിയിരുന്നു.

കരടു നിയമത്തിലെ ചില പ്രധാന വ്യവസ്ഥകള്‍:

താമസേതര ആവശ്യങ്ങള്‍ക്കെങ്കില്‍ അഡ്വാന്‍സ് 6 മാസത്തെ വാടകത്തുക.

എല്ലാ ജില്ലയിലും വാടക തര്‍ക്കപരിഹാര അഥോറിറ്റി. സംസ്ഥാനങ്ങളില്‍ വീട്ടുവാടകക്കേസുകള്‍ക്കായി പ്രത്യേക കോടതിയും ട്രിബ്യൂണലും.

ഉടമയും വാടകക്കാരും തമ്മില്‍ എഴുതിത്ത്തയാറാക്കിയ കരാര്‍ നിര്‍ബന്ധം. ഇതു ജില്ലാ അഥോറിറ്റിയില്‍ സമര്‍പ്പിക്കണം. അഥോറിറ്റിയെ അറിയിക്കാതെ വീടു വാടകയ്ക്കു നല്‍കരുത്.

കരാറിലെ നിബന്ധനകള്‍ പ്രകാരം മാത്രമേ വാടക പുതുക്കാവൂ. ഇടയ്ക്കുവച്ചു വാടക പുതുക്കാനാവില്ല. പുതുക്കാനുള്ള വ്യവസ്ഥകള്‍ കരാറില്‍ പറയുന്നില്ലെങ്കില്‍ 3 മാസം മുന്‍കൂറായി വാടകക്കാര്‍ക്ക് ഇക്കാര്യം എഴുതിനല്‍കണം. തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ വാടകക്കാരും എഴുതിനല്‍കണം. ഇല്ലെങ്കില്‍ വര്‍ധന അംഗീകരിച്ചതായി കണക്കാക്കും.

കാലാവധി കഴിഞ്ഞിട്ടും വാടകക്കാര്‍ ഒഴിയുന്നില്ലെങ്കില്‍ അടുത്ത 6 മാസം വരെ ഓരോ മാസത്തേക്കും കരാര്‍ പുതുക്കിയതായി കണക്കാക്കും. ആദ്യ 2 മാസം നിലവിലുള്ളതിന്റെ ഇരട്ടി വാടകയും അടുത്ത 4 മാസം നാലിരട്ടി വാടകയും നല്‍കണം. അതിനുശേഷം നിയമനടപടികളുണ്ടാകും.

കരാറിലെ ഏതെങ്കിലും കക്ഷി മരിച്ചാല്‍ അവകാശികള്‍ക്ക് കരാര്‍ ബാധകം.

ഉടമയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വാടകക്കാര്‍ മറ്റാര്‍ക്കും വീട് വാടകയ്ക്കു നല്‍കരുത്. അഥവാ ഉപകരാര്‍ നല്‍കിയാല്‍ എല്ലാ വിവരങ്ങളും ഉടമയെ അറിയിക്കുകയും ആവശ്യമായ പണം നല്‍കുകയും വേണം.

വാടകയ്ക്കു രസീത് നല്‍കണം. ഇല്ലെങ്കില്‍ അഥോറിറ്റിയെ അറിയിക്കാം. അടിയന്തര സാഹചര്യത്തില്‍ അഥോറിറ്റിയിലും വാടക അടയ്ക്കാം.

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.