ക്ലാസിക് ഐടിഐക്കെതിരെ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയത് സംഭവത്തിൽ യുവമോർച്ച അന്യേഷണം ആവശ്യപ്പെട്ട് അഞ്ചൽ പോലീസില്‍ പരാതി നൽകി.
ക്ലാസിക്കൽ ഐ ടി ഐക്കെതിരെ ഇവിടെ പഠിച്ച നിരവധി വിദ്യാർത്ഥികൾ തന്നെ സോഷ്യൽ മീഡിയയില്‍ വ്യാപക ആരോപണമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സംഭവത്തിൽ യുവമോർച്ച അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചൽ പോലീസിൽ പരാതി നൽകിയത്.
വിദ്യാർത്ഥികളിൽ നിന്നും അമിത ഫീസ് ഈടാക്കി എന്നും പരീക്ഷാ ഫീസുകളിൽ സർക്കാർ നിശ്ചയിച്ച തിൽ നിന്നും വലിയ തുകയാണ് ക്ലാസിക് ഐടിഐ മാനേജ്മെൻറ് വിദ്യാർത്ഥികളിൽ നിന്നും വാങ്ങിയതെന്നും . മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത അധ്യാപകരാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ നയിച്ചതെന്നും ഇത് പരീക്ഷകളിൽ വിദ്യാർഥികൾക്ക് തോൽവിക്ക് കാരണമായെന്നുമാണ് പരാതി.
സംഭവത്തിൽ അഞ്ചൽ പോലീസ് നിസ്പക്ഷമായ അന്വേഷണം നടത്തി സ്ഥാപനത്തിലെ കുറ്റക്കാർക്കെതിരെ സ്വീകരിക്കണമെന്നാണ് യുവമോർച്ചയുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ