ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചങ്ങായിസിന്റെ സഹായഹസ്തം എത്തി ക്ഷേത്രഗിരിയിൽ ഉള്ള പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഇനി പഠിക്കാം. The 10th class student in Kshetragiri can now study with the help of Changais.

ചങ്ങായിസിന്റെ സഹായഹസ്തം എത്തി ക്ഷേത്രഗിരിയിൽ ഉള്ള പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഇനി പഠിക്കാം. 

ചങ്ങായിസിന്റെ അമരക്കാരൻ ശ്രീ. സേതു മണിയാറിന്റെ നേത്യത്വത്തിൽ ഇടമൺ ക്ഷേത്രഗിരിയിൽ ഉള്ള പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഓൺ ലൈൻ പഠന ക്ലാസിന് ആവശ്യമായ മൊബൈലും, നോട്ടുബുക്കുകളും, മറ്റ് പഠനോപകരണങ്ങളും വാർഡ് മെമ്പർ വിജയശ്രീ ബാബുവിന്റെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിൽ കൈമാറി.
ഇടമൺ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ ചങ്ങായീസ് കുടുംബാംഗമാണ് ഈ കുഞ്ഞിന്റെ ദയനീയ അവസ്ഥ കണ്ട് ഈ പുണ്യ പ്രവർത്തിക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി സഹായിച്ചത്.
ഈ പുണ്യ പ്രവർത്തിയിലൂടെ വിദ്യ കൊണ്ട് പ്രബുദ്ധമായി നാളെയുടെ വാഗ്ദാനമാകുവാൻ ആ കൊച്ചു മിടുക്കിക്ക് കഴിയും.

അച്ഛനും അമ്മയും ഇല്ലാത്ത ഈ കൊച്ചുമിടുക്കി മുത്തശ്ശിയോടൊപ്പം യാതൊരു സുരക്ഷയും ഇല്ലാത്ത വീട്ടിൽ ആണ് താമസിക്കുന്നത്. 

ഈ മോൾക്ക് സുരക്ഷിതമായ ഒരു പാര്‍പ്പിടം ഒരുക്കി നല്‍കുക എന്നുള്ളതാണ്. അതിനായി എത്രയും വേഗം അധികാരികൾ വേണ്ട ക്രമീകരണം ചെയ്തു കൊടുക്കണം..

കുട്ടിക്ക് സഹായങ്ങൾ നൽകിയ പ്രവാസി സുഹൃത്തിന് ചങ്ങായിസ് പ്രാർത്ഥനകളും കടപ്പാടും രേഖപ്പെടുത്തി.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.