TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ചാത്തന്നൂരിൽ 80 കിലോ കഞ്ചാവ് പിടികൂടി.80 kg of cannabis was seized in Kollam-Chhathannur.

കൊല്ലം ചാത്തന്നൂരിൽ  80 കിലോ കഞ്ചാവ് പിടികൂടി.
ചാത്തന്നൂർ ഏറം കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.
നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ, രതീഷ് , വിഷ്ണു , ചിതറ സ്വദേശിയായ ഹെബി മോൻ എന്നിവരാണ് പിടിയിലായത്. 

2 വാഗണർ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം. കഴിഞ്ഞ ഒരു മാസക്കാലമായി ചാത്തന്നൂർ കേന്ദ്രീകരിച്ചു നടക്കുന്ന വ്യാപകമായ കഞ്ചാവ് വിൽപ്പയെക്കുറിച്ച് നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. 

അതേത്തുടർന്ന് നിരവധി  പേരുടെ മൊബൈലിൽ കേന്ദ്രീകരിച്ചും വാഹനങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. 

അറസ്റ്റിൽ ആക്കപ്പെട്ട പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ് എന്ന് പോലീസ് പറഞ്ഞു.. ചാത്തന്നൂർ ACP. Y നിസാമുദ്ദീൻ നേതൃത്വത്തിൽ ചാത്തന്നൂർ എസ് എച്ച് ഒ ജസ്റ്റിൻ ജോണും
കൊല്ലത്തെ പൊലീസ് ഡാൻസാഫ് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്... 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.