TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഉറുകുന്ന് വെള്ളച്ചാല്‍ നേതാജി റോഡ് നിർമാണത്തിൽ അഴിമതി ആരോപണവുമായി സിപിഐ. CPI alleges corruption in construction of Netaji Road

ഉറുകുന്ന് വെള്ളച്ചാല്‍ നേതാജി റോഡ് നിർമാണത്തിൽ അഴിമതി ആരോപണവുമായി സിപിഐ 

50. 50 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച റോഡ് ടാറിങ്ങില്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും എസ്റ്റിമേറ്റ് വരെ അട്ടിമറിച്ചു അഴിമതിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും സിപിഐ ആരോപിച്ചു. 

ഉറുകുന്ന് വെള്ളച്ചാല്‍ നേതാജി റോഡിലെ അഴിമതി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സിപിഐ രംഗത്തെത്തിയിരിക്കുന്നത് പി.എം.എല്‍.ആര്‍.പി ഫണ്ടില്‍ നിന്നും 30  ലക്ഷം രൂപയും ഫ്ലഡ് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പത്തര ലക്ഷം രൂപയും അനുവദിച്ചു ഏഴ് മാസം കഴിഞ്ഞിട്ടും കരാര്‍ ഏറ്റെടുത്ത കോൺഗ്രസ് തെന്മല മണ്ഡലം പ്രസിഡണ്ട് കൂടിയായ കരാറുകാരൻ ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിക്കുന്നില്ല.

അമ്പത് ലക്ഷത്തി അമ്പതിനായിരം രൂപയുടെ ജോലിയുടെ എസ്റ്റിമേറ്റ് വരെ അട്ടിമറിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അഴിമതിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും സിപിഐ ആരോപിച്ചു.

അധികൃതര്‍ എസ്റ്റിമേറ്റ് പരിശോധിച്ച് കരാര്‍ ജോലിയില്‍ അഴിമതി നടത്തിയ കരാറുകാരന് എതിരെ നടപടി എടുക്കണമെന്നും റോഡിന്റെ നിര്‍മ്മാണത്തിലുള്ള അപാകതകള്‍ പരിഹരിച്ചു നിര്‍മ്മാണം  

പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് മന്ത്രിക്ക് രേഖാമൂലം പരാതി നൽകുമെന്നും സിപിഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ മോഹനൻ പറഞ്ഞു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.