ഭൂമാഫിയകളെ സഹായിക്കാൻ കയറി എന്നാരോപിച്ചാണ് പാലക്കാട് എലപ്പുള്ളി വില്ലേജ് ഒന്നിലെ ജീവനക്കാരെ കൃഷണൻകുട്ടിയും പ്രദേശവാസികളും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് എലപ്പുള്ളി വില്ലേജ് ഒന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഞ്ചുമണിക്ക് ഓഫീസ് അടച്ചു പോയ ഉദ്യോഗസ്ഥർ ആറുമണിക്ക് ശേഷം വീണ്ടും ഓഫീസിൽ പ്രവേശിച്ചതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്.
എലപ്പുള്ളി വില്ലേജ് ഒന്നിലെ സുനിൽ, ശിവദാസ് എന്നീ ഉദ്യോഗസ്ഥരാണ് ആറുമണിക്ക് ശേഷം വീണ്ടും ഓഫീസിൽ പ്രവേശിച്ചത് ' ഭൂമാഫിയകളെ സഹായിക്കാൻ രേഖകൾ തിരുത്താനും മാറ്റാനുമാണ് ഉദ്യോഗസ്ഥർ എത്തിയത് എന്നാണ് പ്രദേശവാസികളുടെ ആരോപണം.
എന്നാൽ തണ്ടപ്പേര് പരിശോധിക്കാനെത്തിയതാണ് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. എലപ്പുള്ളി മേഖലയിൽ ഭൂമാഫിയകളുടെ പ്രവർത്തനം വ്യാപകമാണ് ' ഭൂമാഫിയകൾക്കും ഉദ്യോഗസ്ഥർക്കുമിടയിലെ ഇടനിലക്കാരും ഇവിടെ സജീവമാണ്.
ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവർത്തനത്തിനിതിരെ മനുഷ്യാവകാശ പ്രവർത്തകൻ മുന്നറിയിപ്പ് നൽകിയിരുന്നു' എലപ്പുളളി വില്ലേജ് ഒന്നിലെ രേഖകൾ വിജിലൻസിൻ്റെ സാന്നിധ്യത്തിൽ ഓഡിറ്റിങ് ഡിപ്പാർട്ട്മെൻറ് പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ കെ.കൃഷണൻകുട്ടി പാലക്കാട് ജില്ലകലക്ടർ,എ.ഡി.എം.,തഹസിൽദാർ തുടങ്ങിയവർക്ക് പരാതി നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ