ബലിതര്പ്പണത്തിന് പോയ കുടുംബത്തിന് 2000 രൂപ പിഴ ഈടാക്കി പോലീസ്; 2000 രൂപ പിഴ അടച്ചിട്ട് 500 രൂപയുടെ രസീത് നല്കി തിരിച്ചയച്ചു
തിരുവനന്തപുരം: ബലിതര്പ്പണത്തിന് പോയ കുടുംബത്തിന് 2000 രൂപ പിഴ ഈടാക്കി പോലീസ്. പത്തൊന്പതുകാരനും അമ്മയും സഞ്ചരിച്ച കാര് സ്റ്റേഷനില് എത്തിച്ച് പോലീസ് പിഴ ഈടാക്കുകയായിരുന്നു. 2000 രൂപ പിഴ അടച്ചിട്ട് 500 രൂപയുടെ രതീസ് നല്കി തിരിച്ചയക്കുകയും ചെയ്തു. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം.
ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പോലീസെത്തി. രസീത് നല്കിയതില് സംഭവിച്ച പിഴവാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം. സംസ്ഥാനത്ത് പലയിടങ്ങളില് ബലിയിടാന് എത്തിയവര്ക്കെതിരെ പോലീസ് കേസെടുത്തതായി ആരോപണം ഉയര്ന്നിരുന്നു. കൊറോണ മാനദണ്ഡങ്ങള് ലംഘിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് 100 പേര്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പൂജാരി അടക്കം നൂറ് പേര്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില് പൊതുഇടങ്ങളില് ബലിതര്പ്പണം നടത്തരുതെന്നായിരുന്നു സര്ക്കാര് നിര്ദ്ദേശം. ആലുവ മണപ്പുറത്തും ഇത്തവണ ബലതര്പ്പണം ഉണ്ടായിരുന്നില്ല. കൊറോണ മാനദണ്ഡം പാലിച്ച് വീടുകളില് ബലിതര്പ്പണ ചടങ്ങുകള് നടത്താനായിരുന്നു നിര്ദ്ദേശം.
കഴിഞ്ഞ വര്ഷവും പിതൃതര്പ്പണ ചടങ്ങുകള് വീടുകളിലാണ് നടന്നത്. വിശ്വാസികള് വീടുകളില് തന്നെ ബലി അര്പ്പിക്കണമെന്ന നിര്ദ്ദേശം പാലിച്ച് നിരവധി ഇടങ്ങളില് ഓണ്ലൈനായാണ് ബലിതര്പ്പണം നടന്നത്. ആലുവയ്‌ക്ക് പുറമെ തെക്കന് കേരളത്തില് ഏറ്റവും കൂടുതല് പേരെത്തുന്ന തിരുവല്ലം, മദ്ധ്യകേരളത്തിലെ തിരുനാവായ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇത്തവണ ബലിതര്പ്പണം ഉണ്ടായിരുന്നില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ