5 വര്‍ഷം പഴക്കം ചെന്ന് പുഴുത്ത അരി കഴുകി ഉണക്കി കുട്ടികള്‍ക്ക് നല്കാന് നീക്കം: പിടികൂടിയത് 2000 ചാക്ക് അരി
കൊട്ടാരക്കര: സപ്ലൈക്കോ ഗോഡൗണില്‍ വര്‍ഷങ്ങള്‍ പഴക്കം ചെന്ന അരി കഴുകി വൃത്തിയാക്കി സ്കൂളുകളിലേക്ക് അയക്കാന്‍ നീക്കം. 2017 ല്‍ ലഭിച്ച അരിയാണ് നാശമായിട്ടും വൃത്തിയാക്കി സ്കൂളുകളിലേക്ക് അയക്കാന്‍ തീരുമാനിച്ചതെന്നാണ് ആരോപണം.
2017 ൽ എത്തിയ അരിയാണ് ഇവിടെ പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളിൽ കണ്ടെത്തിയത്.
ഇവ പൊട്ടിച്ച് അരിച്ചെടുത്തശേഷം വിഷം തളിച്ചാണ് കൃമികീടങ്ങളെ നശിപ്പിച്ചു വന്നത്.
അന്യ
സംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. സപ്ളൈ കോ
ഡിപ്പോയ്ക്ക് ലഭിച്ച ഉത്തരവിൽ ഇത് വൃത്തിയാക്കാനും വിദ്യാലയങ്ങളിൽ വിതരണം
ചെയ്യാനും വ്യക്തമാക്കുന്നുണ്ട്. ആഴ്ചകളായി അരി വൃത്തിയാക്കൽ ജോലികൾ
നടന്നു വരുകയാണന്ന് നാട്ടുകാർ ആരോപിക്കുന്നു.
പുതിയ ചാക്കുകളിലാക്കി സ്കൂളുകളിലേക്ക് കയറ്റി അയക്കാനായിരുന്നു ശ്രമമെന്ന് ബിജെപി ആരോപിച്ചു. 2000 ചാക്ക് പഴകിയ അരി വൃത്തിയാക്കാനായിരുന്നു ശ്രമം. പ്രളയം വന്നിട്ടും കോവിഡ് ദുരിതത്തിലും വിതരണം ചെയ്യാതെ 4വോട്ടിനു വേണ്ടി മാറ്റിവെച്ചു.ആഹാരത്തിനു ബുദ്ധിമുട്ടുന്ന അനേകര്‍ ഉള്ളപ്പോള്‍ പുഴുത്തു പോയാലും കൊടുക്കില്ല. അവസാനം പുഴുവരിച്ചു കുഴിച്ചു മൂടേണ്ട അവസ്ഥയില്‍ ആയിരകണക്കിന് ചാക്ക് അരികളാണ് കേരളത്തിലെ വിവിധ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് എന്ന ആരോപണം നിലനില്‍ക്കെയാണ് ഈ വിവരവും പുറത്തുവരുന്നത്.
ന്യൂസ് ബ്യുറോ കൊട്ടാരക്കര
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ